വിസ്കി
ദൃശ്യരൂപം
വിവിധ ധാന്യങ്ങൾ പൊടിച്ച് കൂട്ടിക്കലർത്തി പുളിപ്പിച്ച് തയ്യാറാക്കി സ്വേദനം ചെയ്തെടുക്കുന്ന മദ്യമാണ് വിസ്കി[1]. പലതരം വിസ്കികളുണ്ടാക്കാൻ പലതരം ധാന്യങ്ങളാണുപയോഗിക്കുന്നത്. ബാർലി, മുളപ്പിച്ചുണക്കിയ ബാർലി (മാൾട്ട്), വരക്, മാൾട്ട് ചെയ്ത വരക്, ഗോതമ്പ്, ബക്ക് വീറ്റ്, ചോളം എന്നിവ ഇതിനുപയോഗിക്കാറുണ്ട്. മരം കൊണ്ടുണ്ടാക്കിയ വീപ്പകളിൽ സൂക്ഷിച്ചാണ് വിസ്കിക്ക് പഴക്കം വർദ്ധിപ്പിക്കുന്നത്. ഇത്തരം വീപ്പകൾ കരിഞ്ഞ ഓക്ക് തടികൊണ്ടാണ് സാധാരണ ഉണ്ടാക്കുന്നത്.
ലോകത്ത് പല തരം വിസ്കികളുണ്ട്. ധാന്യങ്ങളുടെ പുളിപ്പിക്കൽ, സ്വേദനം ചെയ്യൽ , മരവീപ്പകളിൽ സൂക്ഷിക്കൽ എന്നിവയാണ് ഇവയ്ക്ക് പൊതുവായുള്ള ലക്ഷണങ്ങൾ.
അവലംബം
[തിരുത്തുക]- ↑ Oxford English Dictionary, Second Edition: "In modern trade usage, Scotch whisky and Irish whiskey are thus distinguished in spelling; whisky is the usual spelling in Britain and whiskey that in the U.S."
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Whisky എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- StraightBourbon.com
- BourbonEnthusiast.com
- Whisky Advocate Magazine
- Whisky Magazine
- The World Atlas of Whisky Archived 2013-01-28 at the Wayback Machine. - The World Atlas of Whisky by Dave Broom
- Los Angeles Whiskey Society - The largest non-profit database of whiskey ratings and notes in the United States.