വിഷ്വൽ ബേസിക് ഡോട്ട് നെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിഷ്വൽ ബേസിക് ഡോട്ട് നെറ്റ്
ശൈലി:സ്ട്രക്ചേർഡ്, ഒബ്ജക്റ്റ് ഓറിയന്റഡ്
പുറത്തുവന്ന വർഷം:2001
രൂപകൽപ്പന ചെയ്തത്:മൈക്രോസോഫ്റ്റ്
വികസിപ്പിച്ചത്:മൈക്രോസോഫ്റ്റ്
ഡാറ്റാടൈപ്പ് ചിട്ട:സ്റ്റാറ്റിക്, സ്ട്രോങ്ങ്, സെയ്ഫ്, അൺസെയ്ഫ്,[1]നോമിനേറ്റീവ്
പ്രധാന രൂപങ്ങൾ:മൈക്രോസോഫ്റ്റ് വിഷ്വൽ സ്റ്റുഡിയോ, മൈക്രോസോഫ്റ്റ് വിഷ്വൽ സ്റ്റുഡിയോ എക്സ്പ്രസ്സ്, ഷാർപ്പ്ഡെവലപ്പ്, ഡോട്ട് നെറ്റ് ഫ്രെയിം വർക്ക് SDK, മോണോ
വകഭേദങ്ങൾ:മൈക്രോസോഫ്റ്റ് വിഷ്വൽ ബേസിക്
സ്വാധീനിക്കപ്പെട്ടത്:ഡോട്ട് നെറ്റ് ഫ്രെയിം വർക്ക്
ഓപറേറ്റിങ്ങ് സിസ്റ്റം:പ്രധാനമായും മൈക്രോസോഫ്റ്റ് വിൻഡോസ്
വെബ് വിലാസം:msdn.microsoft.com/en-us/vstudio/hh388573


ഒരു ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗ് ലാംഗ്വേജ് ആണ് വിഷ്വൽ ബേസിക് ഡോട്ട് നെറ്റ് അഥവാ വി.ബി. ഡോട്ട് നെറ്റ്. 2012 ഓഗസ്റ്റ് 15-ന് ഇതിന്റെ ഏറ്റവും പുതിയ വെർഷനായ വി.ബി. 2012 പുറത്തിറങ്ങി. മൈക്രോസോഫ്റ്റിന്റെ ഡോട്ട് നെറ്റ് ഫ്രെയിം വർക്കിൽ അധിഷ്ഠിതമായ ഈ ഭാഷ വിഷ്വൽ ബേസിക്കിന്റെ പരിണാമരൂപമായി കണക്കാക്കപ്പെടുന്നു[2]. മൈക്രോസോഫ്റ്റ് വിഷ്വൽ സ്റ്റുഡിയോ 2012, സൗജന്യമായി ലഭിക്കുന്ന വിഷ്വൽ ബേസിക് എക്സ്പ്രസ്സ് എഡിഷൻ 2012 എന്നിങ്ങനെ ഇതിന്റെ രണ്ടുതരം ഐ. ഡി. ഇകൾ നിലവിൽ വിപണിയിലുണ്ട്.

വെർഷനുകൾ[തിരുത്തുക]

വിഷ്വൽ ബേസിക്കിന്റെ പുതിയ വെർഷൻ ആയി വിബി ഡോട്ട് നെറ്റിനെ കാണുന്നതിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. എന്നിരിക്കിലും വിഷ്വൽ ബേസിക് 6.0 എന്ന അവസാനപതിപ്പിനു ശേഷം വിഷ്വൽ ബേസിക് ഡോട്ട് നെറ്റിന്റെ ആദ്യ വെർഷന് വി.ബി. 7.0 എന്നു വിളിച്ചതിൽ നിന്നും വിബി ഡോട്ട് നെറ്റിനെ വിഷ്വൽ ബേസിക്കിന്റെ തുടർച്ചയായാണ് മൈക്രോസോഫ്റ്റ് കാണുന്നത് എന്നു മനസ്സിലാക്കാം. തുടർന്നിറങ്ങിയ പതിപ്പുകൾ താഴെ പറയുന്നവയാണ്.

  • വിഷ്വൽ ബേസിക് ഡോട്ട് നെറ്റ് (2002) (വി.ബി. 7.0)
  • വിഷ്വൽ ബേസിക് ഡോട്ട് നെറ്റ് 2003 (വി.ബി. 7.1)
  • വിഷ്വൽ ബേസിക് 2005 (വി.ബി. 8.0)
  • വിഷ്വൽ ബേസിക് 2008 (വി.ബി. 9.0)
  • വിഷ്വൽ ബേസിക് 2010 (വി.ബി. 10.0)
  • വിഷ്വൽ ബേസിക് 2012 (വി.ബി. 11.0)

അവലംബം[തിരുത്തുക]

  1. [1]Option Strict-ന്റെ ഉപയോഗമനുസരിച്ച് അരക്ഷിതവുമാകാം
  2. വിഷ്വൽ ബേസിക് 2010 - സ്റ്റെപ് ബൈ സ്റ്റെപ്, മൈക്കൽ ഹാൽവർസൺ, മൈക്രോസോഫ്റ്റ് പ്രസ്സ്, 2010

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]