വിശാഖദത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗുപ്ത കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു പ്രസിദ്ധ കവിയും നാടകകൃത്തുമായിരുന്നു വിശാഖദത്തൻ. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയായ മുദ്രാരാക്ഷസം ചന്ദ്രഗുപ്തമൗര്യന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയതായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ തന്നെ ദേവീചന്ദ്രഗുപ്തം എന്ന നാടകം ശകവംശക്കാരുമായുള്ള യുദ്ധവും അതിലെ വിജയവും പ്രതിപാദിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വിശാഖദത്തൻ&oldid=1903846" എന്ന താളിൽനിന്നു ശേഖരിച്ചത്