വിവിയൻ ഡൊറോത്തിയ മെയ്ർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിവിയൻ ഡൊറോത്തിയ മെയ്ർ
Self Portrait, New York City, c. 1950s
ജനനം
Vivian Dorothea Maier

(1926-02-01)ഫെബ്രുവരി 1, 1926
മരണംഏപ്രിൽ 21, 2009(2009-04-21) (പ്രായം 83)
ദേശീയതAmerican
അറിയപ്പെടുന്നത്Photography

പ്രമുഖ അമേരിക്കൻ ഛായാഗ്രാഹകയായിരുന്നു വിവിയൻ ഡൊറോത്തിയ മെയ്ർ(ജ: ഫെബ്: 1, 1926 –മ: ഏപ്രിൽ 21, 2009) ന്യൂയോർക്ക് നഗരത്തിലെ തെരുവു ചിത്രങ്ങൾ പകർത്തുന്നതിലും നഗരത്തിലെ വാസ്തുശില്പങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതിലുമാണ് അവർ പ്രധാനമായും ശ്രദ്ധിച്ചിരുന്നത്.1950- 1960 കളിലെ തെരുവു കാഴ്ചകളായിരുന്നു മെയ് റിന്റെ കേന്ദ്രപ്രമേയം.

വിവിയന്റെ ജീവിതകാലത്ത് അവർ എടുത്ത ചിത്രങ്ങൾ കൂടുതലും വെളിച്ചം കണ്ടിരുന്നില്ല. നെഗറ്റീവുകൾ വികസിപ്പിച്ചെടുക്കാത്തതായിരുന്നു പ്രധാനകാരണം.കൂടാതെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചുകാണുന്നതിൽ അവർ അത്ര താത്പര്യം കാണിച്ചിരുന്നുമില്ല. 2007 ൽ ജോൺ മലൂഫ് നടത്തിയ പരിശ്രമം മൂലമാണ് അവരുടെ മിക്കചിത്രങ്ങളും പുറം ലോകം കാണാൻ ഇടവന്നത്.[1]

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 2 കൈ വ്യവസ്ഥ-ചിന്ത പബ്ലിക്കേഷൻസ് 2014 പേജ്. 60,61
"https://ml.wikipedia.org/w/index.php?title=വിവിയൻ_ഡൊറോത്തിയ_മെയ്ർ&oldid=3800054" എന്ന താളിൽനിന്ന് ശേഖരിച്ചത്