വില്ല്യം വിവെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്ല്യം വിവെൽ
വില്ല്യം വിവെൽ (1794–1866)
ജനനം(1794-05-24)24 മേയ് 1794
മരണം6 മാർച്ച് 1866(1866-03-06) (പ്രായം 71)
ദേശീയതഇംഗ്ലീഷ്
കലാലയംട്രിനിറ്റി കോളേജ്, കാമ്പ്രിഡ്ജ്
അറിയപ്പെടുന്നത്കോയനിങ്ങ് ദി വേൾഡ്'സൈന്റിസ്റ്റ്' പിന്നെ 'ഫിസിസിറ്റ്'
പുരസ്കാരങ്ങൾSmith's Prize (1816)
Royal Medal (1837)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംപോളിമാത്ത്, തത്വചിന്ത, തിയോളജിയൻ
സ്ഥാപനങ്ങൾട്രിനിറ്റി കോളേജ്, കാമ്പ്രിഡ്ജ്
സ്വാധീനങ്ങൾJohn Gough
John Hudson
സ്വാധീനിച്ചത്Augustus De Morgan
Isaac Todhunter

വില്ല്യം വിവെൽ  (1794 മെയ് 24 - 1866 മാ‍ർച്ച് 6) ഒരു ഇംഗ്ലീഷ്കാരനും, ശാസ്ത്രജ്ഞനും, ആംഗ്ലിക്കൻ പ്രീസ്റ്റും, ഫിലോസഫറും, തിയോളജിയനും, ശാസ്ത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് പഠിച്ചയാളുമാണ്. അദ്ദേഹം  കാമ്പ്രിഡ്ജിലെ, ട്രിനിറ്റി കോളേജിലാണ് പഠനം പൂ‍ർത്തിയാക്കിയത്.അവിടെ വിദ്യാർത്ഥിയായിരുന്ന സമയത്ത് വില്ല്യമിന് സാഹിത്യരംഗത്തും, ഗണിതരംഗത്തും, ഒരുപോലെ നേട്ടങ്ങൾ നേടാൻ കഴിഞ്ഞു.

അദ്ദേഹം നടത്തിയ പ്രയത്നങ്ങളുടെ നീണ്ട വൈപുല്യമായിരുന്നു ലോകം വില്ല്യമിലേക്ക് ശ്രദ്ധയാകർഷിക്കാൻ കാരണം.അത് മനുഷ്യൻ ശാസ്ത്രരംഗത്ത് പുരോഗതികൾ വരുത്തിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു, പക്ഷെ മനുഷ്യൻ ഓട്ടാകെ ആ രംഗത്തേക്ക് വരുന്നതിനുമുമ്പ് തന്നെ വില്ല്യം അതിലേക്ക് കാൽപ്പാദങ്ങൾ വച്ചുതുടങ്ങിയിരുന്നു.വില്ല്യം കടലിലെ വേലിയേറ്റവേലിയിറക്കത്തെക്കുറിച്ച് പഠിച്ചു,(അതദ്ദേഹത്തെ റോയൽ മെഡൽ കരസ്ഥമാക്കാൻ സഹായിച്ചു) ഡിസിപ്ലിൻസ് ഓഫ് മെക്കാനിക്ക്സ്, ഫിസിക്സ്, ജിയോളജി, ആസ്റ്റ്രോണമി, എക്കണോമിക്ക്സ് എന്നിവയിലെല്ലാം പ്രസിദ്ധീകരിക്കപ്പെട്ടു, അക്കാലത്തുതന്നെ അദ്ദേഹം സാഹിത്യരംഗത്തിലേക്കും വന്നു, ബ്രിഡ്ജ് വാട്ടർ ട്രീറ്റൈസ് എന്ന കൃതി രചിക്കുകയും, ഗോത്തെയുടേയും, സെർമോണിന്റേയും കൃതികൾ പരിഭാഷപ്പെടുത്തുകയും ചെയ്തു. പിന്നീടദ്ദേഹം വെൽവെൽ ഇക്വേഷൻ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തു. അത്  ഒരു കെർവിന്റെ സ്വച്ഛേയ തിരഞ്ഞെടുക്കപ്പെടുന്ന കോർഡിനേറ്റ് സിസ്റ്റത്തിന്റെ സഹായമില്ലാതെയുള്ള രൂപത്തെ നിർവചിക്കുന്ന ഒരു സമവാക്യമായിരുന്നു.

വിവെൽ ശാസ്ത്രലോകത്തിന് നൽകിയ ഏറ്റവും വലിയ സമ്മാനങ്ങളെന്നത് അദ്ദേഹത്തിന്റെ എഴുത്തുകളായിരുന്നു. അതിലൂടെ അദ്ദേഹത്തിന്റെ പരിധിയിലുള്ള നിരവധി വിഷയങ്ങളോട് യോജിക്കുകയും അതിൽ നിന്ന് പുതിയ കണ്ടെത്തുകലുകൾ നടത്തുവാൻ സഹായിക്കുകയും ചെയ്തു.വിവെൽ, ശാസ്ത്രകാരൻമാർക്കും, ഭൗതികശാസ്ത്രജ്ഞന്മാർക്കും, കൺസിലിയെൻസുമാർക്കും, കറ്റാസ്റ്റ്രോഫിസത്തിനും, യൂണിഫോർമിറ്ററിനിസത്തിനും ആവശ്യമായ നിബന്ധനകൾ നൽകി സഹായിച്ചു.കൂടാതെ അദ്ദേഹം മൈക്കൽ ഫാരഡേയ്ക്ക്, കാതോഡിനെക്കുറിച്ചും, ആനോഡിനെക്കുറിച്ചും, ഡൈഇലക്ട്രിക്കിനെക്കുറിച്ചും, അയോണിനെക്കുറിച്ചും വിശദമായ കുറിപ്പുകൾ നൽകി.

1866-ന് കുതിരയുടെ പുറത്ത് നിന്ന് വീണ് വിവെൽ കാംബ്രിഡ്ജിൽ വച്ച് അന്തരിച്ചു.

ജീവിതം[തിരുത്തുക]

വിവെൽ ജനിച്ചത് ലാൻകാസ്റ്ററിൽവച്ചായിരുന്നു.ഒരു ആശാരിയായിരുന്ന അദ്ദേഹത്തിന്റെ അച്ഛൻ, തന്റെ പാതതുടരണമെന്ന് ആഗ്രഹിച്ചു, പക്ഷെ വിവെല്ലിന്റെ താത്പര്യം ഗണിതത്തിലായിരുന്നു, അദ്ദേഹം ലാൻകാസ്റ്ററിലെ ഹെവർഷാം ഗ്രാമർ സ്ക്കൂളിലെ ഗണിതത്തിൽ നല്ല പ്രകടനം കാഴ്ചവെയ്കക്കാൻ സാധിച്ചത് കാംമ്പ്രിഡ്ജിലെ, ട്രിനിറ്റി കോളേജിലെ ഗണിത എക്സിഭിഷനിൽ വിജയിക്കാൻ സാധിച്ചു(അത് ഒരുതരത്തിലുള്ള സ്കോളർഷിപ്പായിരുന്നു.(1812)).1814-ൽ അദ്ദേഹം സാഹിത്യത്തിനുള്ള ചാൻസലേഴ്സ് ഗോൾഡ് മെഡൽ നേടി.[1]വിവെല്ലായിരുന്നു 1816- ലെ രണ്ടാമത്തെ റാങ്ക്ലർ,പിന്നീട് 1817-ൽ കാംമ്പ്രിഡ്ജ് യൂണിയൺ സൊസൈറ്റിയിലെ പ്രസിഡന്റ് അദ്ദേഹത്തിന്റെ കോളേജ് അദ്ധ്യാപകനായി വന്നു, കൂടാതെ 1841-ൽ ഡോ. ക്രിസ്റ്റഫർ വൈഡ്സ്വെർത്ത് അദ്ധ്യാപന പരിശീലനം പൂർത്തിയാക്കി. 1828 മുതൽ 1832 വരെ ക്രിസ്റ്റഫറായിരുന്നു മൈനറോളജിയിലെ പ്രൊഫസർ, കൂടാതെ 1838 മുതൽ 1855 വരെ ഫിലോസഫിയിൽ ക്നൈറ്റ്ബ്രിഡ്ജ് പ്രൊഫസറുമായി.[2]

കുതിരപുറത്ത്നിന്ന് താഴെവീണ് 1866നാണ് അദ്ദേഹം അന്തരിക്കപ്പെട്ടത്.[3][4]അദ്ദേഹത്തെ തന്റെ രണ്ടാം ഭാര്യകളായ കോർഡീലിയ വിവെലിനൊപ്പവും, എവറീന ഫ്രാൻസെസിനോടൊപ്പവും, ലേഡി ഫ്ലീക്കിനോടൊപ്പവും, കാംമ്പ്രിഡ്ജിലെ മിൽറോഡ് സെമിത്തേരിയിൽ സംസ്കരിച്ചു.

പ്രയത്നങ്ങൾ[തിരുത്തുക]

ചരിത്രത്തേയും, ശാസ്ത്രത്തിന്റെ പുരോഗതിയേയും അടയാളപ്പെടുത്തൽ[തിരുത്തുക]

വില്യം വിവെൽ, 1860 കളിൽ

എല്ലാത്തിന്റേയും ഫലമായി, അദ്ദേഹത്തിന്റെ എന്നത്തേയും ശ്രേഷ്ഠമായ സൃഷ്ടികൾ ശാസ്ത്രത്തിന്റെ പുരോഗതിയെക്കുറിച്ചും, ചരിത്രത്തെക്കുറിച്ചും അദ്ദേഹം നടത്തിയ പഠനങ്ങളുടെ പുസ്തകങ്ങളായ , ഹിസ്റ്റ്രി ഓഫ് ദി ഇൻഡക്റ്റീവ് സൈൻസെസ്, ദി ഫിലോസഫി ഓഫ് ദി ഇൻഡക്റ്റീവ് സൈൻസെസ്, ഫൗണ്ടെഡ് അപ്പോൺ ദെയർ ഹിസ്റ്റ്രി ആയി മാറി.ചരിത്രത്തെ അടയാളപ്പെടുത്തുമ്പൊഴൊക്കെ ശാസ്ത്രത്തിന്റെ ശാഖകൾ അതിലേക്ക് കടന്നുവന്നു.വില്യം ഫിലോസഫിയെ , അദ്ദേഹം ചരിത്രത്തിലൂടെ തേടിയ അറിവിന്റെ ലോകസമവാക്യത്തിനായുള്ള ഗുണപാഠമായി കണ്ടു.ഫിലോസഫിയിൽ വിവെൽ കലയുടെ യഥാർത്ഥ രൂപം കണ്ടെത്താനായി ഫ്രാൻസിസ് ബേക്കണിന്റെ വഴി തിരഞ്ഞെടുത്തു.ആ ചിന്തകളെ ഉൾപ്പെടുത്തി, യാഥാർത്ഥ്യത്തിന്റെ സമ്മിശ്രണവും നടത്തി ചിന്തകളുടെ ഒഴുക്കിൽ അദ്ദേഹത്തിന്റെ ശാസ്ത്രത്തെ കണ്ടെത്താൻ കഴിഞ്ഞു.ബേക്കൺ പറ‍ഞ്ഞതുപോലെയുള്ള കലയുടെ കണ്ടെത്തൽ, നിർമ്മാണം, വിവേകം, വിവേകിൾ എന്നിവയ്ക്കൊക്കെ കുറച്ചുകൂടി പോകേണ്ടിയിരുന്നു.

വിവെൽ എത്തിചേർന്ന വഴികൾ[തിരുത്തുക]

വിവെൽ എത്തിചേർന്ന വഴികളുടെ കാരണങ്ങളെ താഴെ കാണും വിധത്തിൽ മൂന്ന് തരത്തിൽ പരിശോധിച്ചു.

  • ചിന്തയുടെ, അതായത് ഇടത്തിന്റേയും, സംഖ്യകളുടേയും, കാരണത്തിന്റേയുമൊക്കെ തിരഞ്ഞെടുപ്പ്
  • ആ ചിന്തകളുടെ ഉത്പത്തി അല്ലെങ്കിൽ ആ ചിന്തകൾക്ക് വൃത്തത്തിലോ, നിരയായോ, ഉള്ള ആഖ്യാനങ്ങൾ.
  • മഹിമയുടെ അളവുകോൽ

മുകളിൽ പറഞ്ഞ രീതികൾ വ്യാപ്തത്തിനും ഉപയോഗിച്ചു: അത് കെർവിന്റെ രീതി, മാർഗ്ഗത്തിന്റ മാർഗ്ഗം, ചതുരത്തിന്റേയും, ശേഷിപ്പിന്റേയും രീതി കൂടാതെ തുല്യതയുടേയും , പ്രകൃതി നിർദ്ധാരത്തിന്റെ ക്രമീകരണ രീതി എന്നിവയിലൊക്കെ ഉപയോഗപ്പെട്ടു.ഫിലോസഫിയിൽ വിവെല്ലായിരുന്നു വിദ്യാഭ്യാസത്തിന്റേയും, അറിവിന്റേയും, വ്യത്യാസത്തേക്കുറിച്ച്, ആദ്യമായി പരാമർശിക്കുന്നത്.

ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ ശത്രു[തിരുത്തുക]

വിവെല്ലിന്റെ ധാർമ്മികമായ സിദ്ധാന്തത്തിൽ, അദ്ദേഹം ഇംഗ്ലീഷ് പരിജ്ഞാനത്തിന് എതിരായിരുന്നു.ഇമ്മാനുവൽ കാന്റിന്റെ വാക്കുകളനുസരിച്ച്, അദ്ദേഹം ജോൺ സ്റ്റുവർട്ട് മില്ലിനോട് അത് സമർത്ഥിച്ചിരുന്നു, കൂടാതെ വിവെൽ ധാരണകളുടെ നിർമ്മിതി കാരണം മില്ലിന്റെ രീതികളേയും അദ്ദേഹം തള്ളിപ്പറഞ്ഞു.

വിവെല്ലിന്റെ പദസൃഷ്ടികൾ[തിരുത്തുക]

വിവെൽ ശാസ്ത്ര ലോകത്തിന് സമ്മാനിച്ച ശ്രേഷ്ഠമായ സൃഷ്ടികളെന്നത് അദ്ദേഹത്തിന്റെ എഴുത്തുകൾതന്നെയായിരുന്നു. തന്റെ പരിധിയിൽ വരുന്ന ശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരെ അദ്ദേഹം സഹായിക്കുകയും, അതിലൂടെ പുതിയ സൃഷ്ടികൾ സൃഷ്ടിക്കപ്പെട്ടിട്ടുമുണ്ട്.എന്നിരുന്നാലും, വിവെൽ 1833-കളിൽ ശാസ്ത്രകാരൻമാരുടെ നിരയിലേക്കെത്തിചേർന്നു,കൂടാതെ അത് 1834-ലെ മേരി സോമെർവില്ലെയുടെ, ഓൺ ദി കണെക്സിയോൺ ഓഫ് ദി ഫിസിക്ക്സ് സൈൻസെസിൽ എന്ന റിവ്യൂവിൽ പ്രസിദ്ധീകരിക്കപ്പെട്ടു.[5] (പിന്നീവരെ അറിയപ്പെട്ടത് മനുഷ്യ ശാസ്ത്രത്തിന്റെ തത്ത്വചിന്തകരെന്നായിരുന്നു)

കോളേജ് നടത്തിപ്പിനിടയിലെ പ്രവർത്തനങ്ങൾ[തിരുത്തുക]

തോമസ് വൂൾനെർ നിർമ്മിച്ച വിവെല്ലിന്റെ പ്രതിമ, ട്രിനിറ്റി കോളേജ് ചാപ്പെൽ, കാമ്പ്രിഡ്ജ്

വിവെൽ ശാസ്ത്രരംഗത്തുമാത്രമല്ല തന്റെ കഴിവ് പ്രകടിപ്പിച്ചത്, നല്ലൊരു തത്ത്വചിന്തകൻകൂടിയായിരുന്നു അദ്ദേഹം, കൂടാതെ കോളേജ് നടത്തിപ്പിലും അഗ്രകണ്യനായിരുന്നു.അദ്ദേഹത്തിന്റെ ആദ്യത്തെ പ്രവർത്തനം, ആൻ എലമന്റ്രി ട്രീറ്റൈസ് ഓൺ മെക്കാനിക്ക്സ് ജോർജ് പീക്കോക്കും, ജോൺ ഹെർസ്ച്ചെലുമായി ഒരുമിച്ച നടത്തിയ പഠനത്തിന്റെ ഫലമായിരുന്നു, അതിൽ കാമ്പ്രിഡ്ജ് രീതിയിലുള്ള ഗണിത പഠനതത്വമാണ് ഉപയോഗിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ പഠനങ്ങളും, പ്രസിദ്ധീകരണങ്ങളുമെല്ലാം, കാമ്പ്രിഡ്ജിന്റെ കരിക്കുലത്തിൽ ഗുണപാഠത്തിനും, പ്രകൃതി ശാസ്ത്രത്തിനുമുള്ള തിരിച്ചറിവിന് വഴിയൊരുക്കി.പക്ഷെ പിന്നീട് വർഷങ്ങൾക്കുശേഷം അദ്ദേഹം, ആ പരിഷ്കാരത്തെ നിരാകരിച്ചു. കൂടാതെ ആ പഠന രീതിയെ നിരാകരിച്ചു, അത് വാക്കുതർക്കത്തിനും വഴിവെച്ചു.അദ്ദേഹം യൂണിവേഴ്സിറ്റി കമ്മീഷന്റെ അപ്പോയ്മെന്റും നിരാകരിച്ചിരുന്നു,കൂടാതെ യൂണിവേഴ്സിറ്റി റീഫോമിനെതിരെ രണ്ട് ചെറുലേഖകളുമെഴുതി.യൂണിവേഴ്സിറ്റിയുടെ സമ്പ്രദായത്തെ, രാഷ്ട്രീയകക്ഷികളിലേൽപ്പിക്കുന്നതിനുമെതിരേയും അദ്ദേഹം ശബ്ദമുയർത്തി.

അദ്ദേഹം 1841-ൽ കാമ്പ്രിഡ്ജിലെ ട്രിനിറ്റികോളേജിലും അദ്ധ്യാപകനായിരുന്നു, 1866-ലെ അദ്ദേഹത്തിന്റെ മരണംവരെ അത് തുടർന്നു.ട്രിനിറ്റി കോളേജിന്റെ ചാപ്പേലിൽ വിവെല്ലിനെ സംസ്കരിച്ചു, അവിടെതന്നെയായിരുന്നു, വിവെല്ലിന്റെ ഭാര്യമാരെ ഒരുമിച്ചായിരുന്നു കാമ്പ്രിഡിജിലെ മിൽ റോഡ് സെമിത്തേരിയിൽ സംസ്കരിച്ചത്.

പിന്നീട് വിവെൽ പ്രൊഫസർഷിപ്പ് ഓഫ് ലോ , വിവെൽ സ്കോളർഷിപ്പെന്നിവ അദ്ദേഹത്തിന്റെ ഓർമ്മക്കായി നിലവിൽ വന്നു.[6][7]

അവലംബം[തിരുത്തുക]

  1. University of Cambridge (1859), A Complete Collection of the English Poems which Have Obtained the Chancellor's Gold Medal in the University of Cambridge (PDF), Cambridge: W. Metcalfe, retrieved 1 October 2008
  2. "Whewell, William (WHWL811W)". A Cambridge Alumni Database. University of Cambridge.
  3. GRO Register of Deaths: MAR 1866 3b 353 CAMBRIDGE – William Whewell, aged 71
  4. Full bibliographical details are given by Isaac Todhunter, William Whewell: An Account of his Writings, with selection from his literary and scientific correspondence, London: Macmillan, 1876, (volume 1, volume 2). See also Mrs Stair Douglas The Life and Selections from the Correspondence of William Whewell, D.D., London: C. Kegan Paul & Co., 1881, at Internet Archive
  5. Ross, Sydney (1962). "Scientist: The story of a word" (PDF). Annals of Science. 18 (2): 65–85. doi:10.1080/00033796200202722. Retrieved 2011-03-08. {{cite journal}}: Invalid |ref=harv (help) To be exact, the person coined the term scientist was referred to in Whewell 1834 only as "some ingenious gentleman." Ross added a comment that this "some ingenious gentleman" was Whewell himself, without giving the reason for the identification. Ross 1962, p.72.
  6. Statutes and Ordinances of the University of Cambridge. Cambridge University Press. 2009. pp. 49–50. ISBN 9780521137454.
  7. Dr. William Whewell laid in his will: "an earnest an express injunction on the occupant of this chair that he should make it his aim in all parts of his treatment of the subject, to lay down such rules and suggest such measures as might tend to diminsh the evils of war and finally to extinguish war among nations. See Maine, Henry Sumner (1888). Whewell Lectures, International Law, A Series of Lectures Delivered before the University of Cambridge, 1887 (1 ed.). London: John Murray. p. 1. Retrieved 8 September 2015. via Internet Archive

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വില്ല്യം_വിവെൽ&oldid=2913899" എന്ന താളിൽനിന്ന് ശേഖരിച്ചത്