വിരിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പരമ്പരാഗത നെൽകൃഷിയിലെ മൂന്ന് കൃഷിവേളകളിലൊന്നാണ്‌ വിരിപ്പ്. മേടമാസത്തിൽ ആരംഭിക്കുന്ന വിരിപ്പ് കൃഷി ചിങ്ങം-കന്നിയോടെ കൊയ്യുന്നു. മറ്റു രണ്ട് കൃഷിവേളകൾ മുണ്ടകനും ആഴം കൂടിയ പാടങ്ങളിൽ ചെയ്യുന്ന പുഞ്ചയുമാണ്‌. ഇരുപ്പൂ പാടങ്ങളിൽ ഒന്നാം വിളയായാണ്‌ വിരിപ്പ് ഇറക്കുന്നത്. രണ്ടാം വിളയായി മുണ്ടകനും . വിരിപ്പിനു കൂടുതലും വിതക്കുകയാന്‌ പതിവെങ്കിലും ചിലയിടങ്ങളിൽ ഞാറു പറിച്ചു നടലും പതിവുണ്ട്. വിരിപ്പുകൊയ്ത്തിനെ കന്നിക്കൊയ്ത്ത് എന്നു പറയാറുണ്ട്. ഇക്കാരണത്തല് വിരിപ്പൂകൃഷിയെ കന്നികൃഷി അഥവാ കന്നിപ്പൂവ് എന്നും പറയുന്നു.

"https://ml.wikipedia.org/w/index.php?title=വിരിപ്പ്&oldid=2845502" എന്ന താളിൽനിന്ന് ശേഖരിച്ചത്