വിഭൂതി ബുധൻ
വിഭൂതി ബുധൻ | |
---|---|
![]() ഒരു വിശ്വാസിയുടെ നെറ്റിയിൽ കുരിശടയാളത്തിൽ ചാരം പൂശിയിരിക്കുന്നു. | |
ആചരിക്കുന്നത് | പാശ്ചാത്യ പാരമ്പര്യത്തിലുള്ള ക്രൈസ്തവ സഭകൾ |
അനുഷ്ഠാനങ്ങൾ | വിശുദ്ധ കുർബാന, ആരാധന നെറ്റിയിൽ ചാരം പൂശുക |
തിയ്യതി | ഈസ്റ്ററിന് ഏഴാഴ്ചകൾക്ക് മുൻപുള്ള ബുധനാഴ്ച |
ആവൃത്തി | എല്ലാ വർഷവും |
ബന്ധമുള്ളത് | വലിയനോമ്പ് ഈസ്റ്റർ |
ചില ക്രൈസ്തവ സഭകളിൽ വലിയനോമ്പ് ആരംഭിക്കുന്ന ദിനമാണ് വിഭൂതി ബുധൻ അഥവാ ക്ഷാരബുധൻ (ഇംഗ്ലീഷ്: Ash Wednesday). കത്തോലിക്കാ സഭയിലെ റോമൻ റീത്തിനു പുറമേ ആംഗ്ലിക്കൻ, ലൂഥറൻ, മെഥഡിസ്റ്റ് തുടങ്ങി പാശ്ചാത്യ പാരമ്പര്യത്തിലുള്ള മറ്റ് പല സഭകളിലും ഈ ദിനം ആചരിക്കുന്നുണ്ട്. ഈ ദിവസം ദിവ്യബലിക്കും അനുതാപ പ്രാർത്ഥനകൾക്കും ശേഷം വിശ്വാസികളുടെ നെറ്റിയിൽ ചാരം (വിഭൂതി) പൂശുന്ന ചടങ്ങിൽ നിന്നാണ് ഈ ദിവസത്തെ വിഭൂതി ബുധൻ എന്നറിയപ്പെടുന്നത്.
തലേ വർഷത്തെ ഓശാന ഞായർ ശുശ്രൂഷകളിൽ ഉപയോഗിച്ച കുരുത്തോലകൾ കത്തിച്ച ചാരമാണ് നെറ്റിയിൽ പൂശാൻ ഉപയോഗിക്കുന്നത്. വിശ്വാസികളുടെ നെറ്റിയിൽ ചാരം പൂശുന്ന വേളയിൽ വൈദികൻ "അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുക" എന്നോ "മനുഷ്യാ, നീ മണ്ണാകുന്നു മണ്ണിലേക്കു തന്നെ മടങ്ങുകയും ചെയ്യും" എന്നിങ്ങനെയുള്ള വാചകങ്ങൾ ചൊല്ലാറുണ്ട്.[1]
ചിത്രസഞ്ചയം[തിരുത്തുക]
ഒരു ശെമ്മാശൻ ഓശാന കുരുത്തോലകൾ കത്തിച്ച് ചാരം തയ്യാറാക്കുന്നു.
അവലംബങ്ങൾ[തിരുത്തുക]
- ↑ Church, Catholic (14 September 2011). The Roman Missal [Third Typical Edition, Chapel Edition]. ISBN 9781568549903. മൂലതാളിൽ നിന്നും 24 March 2016-ന് ആർക്കൈവ് ചെയ്തത്.