Jump to content

അപ്പിഹിപ്പി വിനോദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിനോദ് കുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാള നാടക ഹാസ്യനടനാണ് അപ്പിഹിപ്പി വിനോദ് എന്ന വിനോദ് കുമാർ. മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം രണ്ട് പ്രാവശ്യം ഇദ്ദേഹത്തിനു ലഭിച്ചു.[1]

ചങ്ങനാശേരി ഗീഥയുടെ പൂർണ്ണ എന്ന നാടകത്തിലൂടെയാണ്‌ വിനോദ്‌ ആദ്യമായി പ്രഫഷണൽ നാടക വേദിയിൽ എത്തിയത്‌. വയലാർ നാടകവേദി, തിരുവനന്തപുരം അതുല്യ, ആറ്റിങ്ങൽ ദേശാഭിമാനി, തിരുവനന്തപുരം ശ്രീരംഗകല, തിരുവനന്തപുരം അക്ഷരകല, ഓച്ചിറ സരിഗ, കായംകുളം സപരി, തിരുവനന്തപുരം സാഹിതി എന്നീ സമിതികളിൽ പ്രവർത്തിച്ചു. സ്വർഗ്ഗം ഭൂമിയിലാണ്‌ എന്ന നാടകം 200-ലധികം വേദികളിൽ അവതരിപ്പിച്ചു. തിരുവനന്തപുരം സാഹിതിയുടെ ഇവിടെ അശോകനും ജീവിച്ചിരുന്നു എന്ന നാടകത്തിലെ കോമളൻമാഷ്‌ എന്ന കഥാപാത്രത്തെ വിനോദ് അവതരിപ്പിച്ചു. 2011-ൽ ഇതിലൂടെ മികച്ച ഹാസ്യനടനുള്ള കേരള സംഗീതനാടക അക്കാദമിയുടെ ആദ്യ പുരസ്കാരം ലഭിച്ചു. 2012-ലും ഇദ്ദേഹത്തിനു പുരസ്കാരം ലഭിച്ചു.[1] അതിരുങ്കൽ സുഭാഷിനൊപ്പമാണ് ഈ പുരസ്കാരം ലഭിച്ചത്.[2]

ടോംസ്‌ തന്റെ കാർട്ടൂണുകളെ അടിസ്ഥാനമാക്കി സൂര്യാ ടി.വി യിൽ 70 എപ്പിസോഡുകളിലായി അവതരിപ്പിച്ച അപ്പി ഹിപ്പി ഷോയിൽ അപ്പി ഹിപ്പിയായി വേഷമിട്ടതു മുതലാണ് ഇദ്ദേഹം അപ്പിഹിപ്പി വിനോദ് എന്നറിയപ്പെടാൻ തുടങ്ങിയത്.[1] ലോഹിതദാസിന്റെ കന്മദം എന്ന ചിത്രത്തിൽ ചെറിയ വേഷം അവതരിപ്പിച്ചിരുന്നു.

ചില നാടകങ്ങൾ

[തിരുത്തുക]
  • സ്വർഗ്ഗം ഭൂമിയിലാണ്‌
  • ഇവിടെ അശോകനും ജീവിച്ചിരുന്നു
  • മറക്കാൻ മറന്നൊരു രാത്രി
  • പൂർണ്ണ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച ഹാസ്യനടനുള്ള പുരസ്കാരം
    • ഷൊർണ്ണൂരിൽ ബാലൻ കെ നായരുടെ സ്മരണാർത്ഥം നടത്തിയ നാടക മേള
    • മാളയിൽ സാംസ്കാരികവേദി സംഘടിപ്പിച്ച നാടകോത്സവം
    • കണിച്ചിക്കുളങ്ങരയിൽ എസ്.എൽ. പുരം സദാനന്ദന്റെ സ്മരണാർത്ഥം നടന്ന നാടകമേള
    • ചോറ്റാനിക്കരയിൽ ലോഹിതദാസിന്റെ സ്മരണാർത്ഥം നടത്തിയ നാടകോത്സവം
    • കേരള കാത്തലിക് ബിഷപ് കൗൺസിലിന്റെ സ്പെഷ്യൽ ജൂറി അവാർഡുകൾ[1]
  • മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം
    • 2011-ൽ മികച്ച ഹാസ്യ നടനുള്ള പുരസ്കാരം[1]
    • 2012-ൽ മികച്ച ഹാസ്യ നടനുള്ള പുരസ്കാരം[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "ചിരിയുടെ ചക്രവർത്തിയുടെ നാട്ടിൽ ചിരിയുടെ തമ്പുരാക്കന്മാർ: കോന്നിക്കും റാന്നിക്കും അഭിമാനം". മംഗളം. 2013 മേയ് 31. Archived from the original on 2013-08-16. Retrieved 2013 ഓഗസ്റ്റ് 16. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "സംഗീത നാടക അക്കാദമി അവാർഡ് വീണ്ടും അപ്പിഹിപ്പി വിനോദിന്". മാതൃഭൂമി. 2013 ജൂൺ 1. Archived from the original on 2013-08-16. Retrieved 2013 ഓഗസ്റ്റ് 16. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. "പ്രൊഫഷണൽ നാടക മത്സരം: 'രാധേയനായ കർണ്ണൻ' മികച്ച നാടകം". മാതൃഭൂമി. 2013 ജൂൺ 1. Archived from the original on 2013-08-03. Retrieved 2013 ഓഗസ്റ്റ് 3. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=അപ്പിഹിപ്പി_വിനോദ്&oldid=3972291" എന്ന താളിൽനിന്ന് ശേഖരിച്ചത്