വിനീത ബാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിനീത ബാലി
Vinita Bali, Managing Director & CEO Britannia Industries Ltd. (7295083942).jpg
വിനീത ബാലി
ജനനം11 നവംബർ 1955
ദേശീയതഇന്ത്യൻ
കലാലയംഡൽഹി സർവകലാശാല
JBIMS (MBA)
Michigan State University
തൊഴിൽവ്യവസായം
സജീവ കാലം1980-present

പ്രമുഖ ഇന്ത്യൻ വനിതാവ്യവസായിയായ വിനീത ബാലി 1955 ൽ ബാംഗ്ലൂരിൽ ജനിച്ചു. ബ്രിട്ടാനിയാ ഇൻറസ്ട്രീസിൻറെ മാനേജിംഗ് ഡയരക്ടർ, കാഡ്ബെറിയുടെ ഇംഗ്ലണ്ടിലെ സീനിയർ ബ്രാൻഡ്‌ മാനേജർ, കൊക്ക-കോളയുടെ ആഗോള മാർക്കെറ്റിംഗ് മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം[തിരുത്തുക]

ഡെൽഹി സർവകലാശാലയുടെ കീഴിലുള്ള ലേഡി ശ്രീറാം വനിതാകോളെജിൽ നിന്നും 1975 ൽ സാമ്പത്തീകശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം വിനീത, ജമ്നാലാൽ ബജാജ് ഇൻസ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്നും എം.ബി.എ. കരസ്ഥമാക്കി. അമേരിക്കയിലെ മെഷിഗൺ സർവകലാശാലയിൽ നിന്നും സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്.[1]

ഔദ്യോഗിക ജീവിതം[തിരുത്തുക]

പ്രശസ്ത ഇന്ത്യൻ കമ്പനിയായ വോൾട്ടാസിലാണ് വിനീത ജോലി ആരംഭിക്കുന്നത്. അവിടെവച്ച് ശീതളപാനീയമായ രസ്ന (പാനീയം) വികസിപ്പിച്ചെടുക്കുന്നതിനു നേതൃത്വം നൽകി.[2] പിന്നീട് കാഡ്ബെറിയുടെ ബ്രാൻഡ്‌ മാനേജറായി പതിനാലുവർഷം പ്രവർത്തിച്ചു. ഇതിനിടയിലാണ് വിദേശത്തു പഠിക്കാനുള്ള സ്കോളർഷിപ്പ്‌ ലഭിക്കുന്നത്. പിന്നീട് കാഡ്ബെറിയുടെ സീനിയർ ബ്രാൻഡ്‌ മാനേജർ എന്നനിലയിൽ നൈജീരിയയിലും ദക്ഷിണാഫ്രിക്കയിലും പ്രവർത്തിക്കുമ്പോഴാണ് കൊക്കോകോളയിൽ അവസരം ലഭിച്ചത്. ആഗോള മാർക്കെറ്റിംഗ് മാനേജർ എന്ന നിലയിൽ ജോലിആരംഭിച്ച വിനീത പിന്നീട് കൊക്കോകോളയുടെ ലാറ്റിൻ അമേരിക്കയിലെ വൈസ് പ്രസിഡണ്ട്‌ എന്ന നിലയിലും പ്രവർത്തിച്ചു. 2005 ൽ ഇന്ത്യയിൽ മടങ്ങിയെത്തിയ അവർ പിന്നീട് ബ്രിട്ടാനിക്കയുടെ മാനേജിംഗ് ഡയരക്ടർ ആയി സേവനമനുഷ്ടിച്ചു.

Vinita Bali and Dr.Bala at Great Lakes Institute of Management

അവലംബം[തിരുത്തുക]

  1. "Management Team: Vinita Bali". Britannia Industries. ശേഖരിച്ചത് 6 March 2012.
  2. http://www.businesstoday.in/magazine/special/britannia-vinita-bali-tops-most-powerful-women-in-indian-business-list/story/198087.html
"https://ml.wikipedia.org/w/index.php?title=വിനീത_ബാലി&oldid=2515283" എന്ന താളിൽനിന്ന് ശേഖരിച്ചത്