വിനിഫ്രെഡ് ആസ്പ്രെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Winifred Asprey
പ്രമാണം:Winifred Asprey.jpg
ജനനം(1917-04-08)ഏപ്രിൽ 8, 1917
മരണംഒക്ടോബർ 19, 2007(2007-10-19) (പ്രായം 90)
കലാലയംVassar College
University of Iowa
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMathematics, computer science
സ്വാധീനങ്ങൾGrace Hopper

വിനിഫ്രെഡ് ആസ്പ്രെ എന്ന വിനിഫ്രെഡ് "ടീം" ആലീസ് ആസ്പ്രെ (April 8, 1917 – October 19, 2007) അമെരിക്കൻ ഗണിതജ്ഞയും കമ്പ്യൂട്ടർ സയന്റിസ്റ്റും ആയിരുന്നു. അവർ, 1940കളിൽ അമേരിക്കയിലെ സ്ത്രീകൾ ഗണിതത്തിൽ ഉന്നതബിരുദം നേടുന്നതിൽ വിമുഖരായിരുന്ന സമയത്ത് ആണ് വിനിഫ്രെഡ് ആസ്പ്രെ ഈ ബിരുദം കരസ്ഥമാക്കിയ 200ൽ താഴെ സ്ത്രീകളിൽ ഒരാളായത്. [1] വിനിഫ്രെഡ് ആസ്പ്രെ, വസ്സാർ കോലജും ഐ ബി എമ്മുമായി അടുത്തു പ്രവർത്തിക്കാൻ ഇടയാക്കി. അതിലൂടെ ആദ്യ കമ്പ്യൂട്ടർ സയൻസ് ലാബ് വാസ്സാറിൽ (Vassar College) സ്ഥാപിതമായി.[1]

കുടുംബം[തിരുത്തുക]

വിനിഫ്രെഡ് ആസ്പ്രെ, അയോവയിലെ സിയോക്സ്സ്റ്റിയിൽ ജനിച്ചു. ഗ്ലാഡിസ് ബ്രൗൺ ആസ്പ്രെ ആയിരുന്നു മാതാവ്. പിതാവ് പീറ്റർ ആസ്പ്രെ ജൂണിയർ. [2] വിനിഫ്രെഡ് ആസ്പ്രെയ്ക്ക് 2 സഹോദരങ്ങളുണ്ടായിരുന്നു. കെമിസ്റ്റ് ആയിരുന്ന ലാർനെഡ് ബി. ആസ്പ്രെയും (1919–2005) സൈനിക ചരിത്രകാരനും സില്ലാർഡ് പെറ്റീഷൻ ഒപ്പുവച്ചവരിലൊരാളും എഴുത്തുകാരനുമായ റോബർട്ട് ബി. ആസ്പ്രെ (1923–2009). ഇദ്ദേഹം തന്റെ അനേകം പുസ്തകങ്ങൾ തന്റെ സഹോദരിയായിരുന്ന വിനിഫ്രെഡ് ആസ്പ്രെക്കാണ് സമർപ്പിച്ചിരിക്കുന്നത്.[3][4]

വിദ്യാഭ്യാസവും ജോലിയും[തിരുത്തുക]

1938ൽ തന്റെ ബിരുദം ന്യൂ യോർക്കിലെ പോഗ്‌കീപ്സിയിലെ വസ്സാർ കോളെജില്വച്ചുനേടി. ഒരു വിദ്യാർത്ഥി എന്നനിലയിൽ കമ്പ്യൂട്ടിങ്ങിന്റെ ആദ്യ വനിത എന്നറിയപ്പെട്ട ഗ്രേസ് ഹോപ്പറെ കണ്ടുമുട്ടി. അവർ വിനിഫ്രെഡ് ആസ്പ്രെയെ ഗണിതം പഠിപ്പിച്ചു. ബിരുദം നേടിയശേഷം വിനിഫ്രെഡ് ആസ്പ്രെ, ന്യൂ യോർക്ക് സ്റ്റിയിലും ചിക്കാഗിയിലുമുള്ള അനേകം സ്വകാര്യ സ്കൂളുകളിൽ പഠിപ്പിച്ചു. അതിനുശേഷം 1942ൽ എം എസും 1945ൽ പി എച്ച് ഡിയും അയൊവ സർവ്വകലാശാലയിൽനിന്നും നേടി. [2]


വസ്സാറിൽ ആസ്പ്രെ ഗണിതവും കമ്പ്യൂട്ടർ സയൻസും 1982ൽ വിരമിക്കുംവരെ 38 വർഷം പഠിപ്പിച്ചു.[5]

അവലംബം[തിരുത്തുക]

{{Reflist}

  1. 1.0 1.1 Margaret Anne Marie Murray (2001). Women Becoming Mathematicians: Creating a Professional Identity in Post-World War II America. MIT Press. ISBN 0-262-63246-2.
  2. 2.0 2.1 "Winifred "Tim" Asprey, computer pioneer and longtime professor at Vassar College, dies at 90". Vassar Office of College Relations.
  3. "Dr. Larned "Larry" Brown Asprey". Obituaries. Albuquerque Journal. March 11, 2005. Archived from the original on 2016-05-23. Retrieved 2017-03-26.
  4. "New College Receives Gift from Estate of Robert B. Asprey". New College of Florida. June 15, 2009. Archived from the original on 2010-05-28. Retrieved 2017-03-26.
  5. "Scientists in the News". Science. American Association for the Advancement of Science. 125 (3257): 1080. 1957. doi:10.1126/science.125.3257.1077. JSTOR 1752434.
"https://ml.wikipedia.org/w/index.php?title=വിനിഫ്രെഡ്_ആസ്പ്രെ&oldid=4018756" എന്ന താളിൽനിന്ന് ശേഖരിച്ചത്