വിത്സൺ പൂക്കായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമുഖ ചിത്രകാരനും ശില്പിയുമാണ് വിത്സൻ പൂക്കായി.ആലപ്പുഴ ജില്ലയിലെ കളർകോട് സ്വദേശി.[1]

പ്രധാന ശിൽപ്പങ്ങൾ[തിരുത്തുക]

പുന്നപ്രവയലാറിലെ പോരാളിയുടെ ശില്പം, പുന്നപ്ര അറവുകാട് ദേവീക്ഷേത്രത്തിനു വേണ്ടി നിർമ്മിച്ച ശ്രീനാരായണഗുരുവിന്റെ ശില്പം, പല്ലന കുമാരകോടിയിലും കൈതവന കുമാരവൈജയന്തി ഗ്രന്ഥശാലാങ്കണത്തിലുമുള്ള കുമാരനാശാന്റെ വ്യത്യസ്തങ്ങളായ ശില്പങ്ങൾ, ആലപ്പുഴ സനാതനപുരത്തുള്ള കേരളസർവകലാശാല ഇൻഫർമേഷൻ സെന്റർ വളപ്പിൽ സ്ഥാപിച്ചിട്ടുള്ള രാജാകേശവദാസന്റെ 12 അടി ഉയരമുള്ള വെങ്കല പ്രതിമ, സംസ്ഥാന നിയമസഭാ മന്ദിരത്തിൽ പതിച്ചിട്ടുള്ള 26 അടി വ്യാസവും 8 ടൺ തൂക്കവുമുള്ള കൂറ്റൻ കേരള സർക്കാർ മുദ്ര, ചങ്ങനാശ്ശേരി പായിപ്പാട് സെന്റ് ജോർജ്ജ് മലങ്കര ദേവാലയത്തിലെ ക്രിസ്തുവിന്റെ പീഡാനുഭവ ശില്പങ്ങൾ എന്നിവയാണ് പ്രധാനപ്പെട്ടവ.

അംഗീകാരങ്ങൾ[തിരുത്തുക]

സമൂഹത്തിലെ മൂന്നുപേർ എന്ന ശില്പപത്തിന് 1991 -ൽ കേരള ലളിതകലാ അക്കാദമിയുടെ സാക്ഷ്യപത്രം ലഭിച്ചിട്ടുണ്ട്.ഗേൾ ഇൻ ദ ഫ്രയിം എന്ന ശില്പവും അനുഭവങ്ങളുടെ സുതാര്യമറകൾ എന്ന ഓയിൽ പെയിന്റിങ്ങിനും അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. പോരാളിയുടെ ശില്പി Archived 2014-10-27 at the Wayback Machine.,വേണു ആലപ്പുഴ,മാതൃഭൂമി വാരാന്തപ്പതിപ്പ്,ഒക്ടോബർ 26,2014
"https://ml.wikipedia.org/w/index.php?title=വിത്സൺ_പൂക്കായി&oldid=3645090" എന്ന താളിൽനിന്ന് ശേഖരിച്ചത്