വിഗ്രി ദേശീയോദ്യാനം

Coordinates: 54°00′N 23°03′E / 54.000°N 23.050°E / 54.000; 23.050
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wigry National Park
Polish: Wigierski Park Narodowy
Map showing the location of Wigry National Park
Map showing the location of Wigry National Park
Location in Poland
LocationPodlaskie Voivodeship, Poland
Nearest citySuwałki
Coordinates54°00′N 23°03′E / 54.000°N 23.050°E / 54.000; 23.050
Area150.86 km2 (58.25 sq mi)
Established1989
Governing bodyMinistry of the Environment
www.wigry.win.pl

വിഗ്രി ദേശീയോദ്യാനം (PolishWigierski Park Narodowy) വടക്ക്-കിഴക്കൻ പോളണ്ടിലെ, പോഡ്ലാസ്കി വോയിവോഡെഷിപ്പിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്.  മസുറിയൻ ലേക് ഡിസ്ട്രിക്റ്റ്, അഗസ്റ്റോവ് പ്രൈമെവൽ ഫോറസ്റ്റ് (Puszcza Augustowska) എന്നിവയുടെ ഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിൽ ഉൾക്കൊള്ളുന്നു. ദേശീയോദ്യാനത്തിലെ പല തടാകങ്ങളിൽ ഏറ്റവും വലിപ്പമുള്ള വിഗ്രിയുടെ പേരിലാണ് ദേശീയോദ്യാനം അറിയപ്പെടുന്നത്.  ഇത് റംസാർ വെറ്റ്ലാൻഡ് ഗണത്തിലുൾപ്പെടുത്തിയിരിക്കുന്നു. പോളണ്ടിലെ അത്തരം 13 സൈറ്റുകളിലൊന്നാണിത്.

1989 ജനുവരി 1 നാണ് ഈ ദേശീയോദ്യാനം നിർമ്മിക്കപ്പെട്ടത്. അക്കാലത്ത് 149.56 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയായിരുന്ന ഈ ദേശീയോദ്യാനത്തിനുണ്ടായിരുന്നത്. ഇപ്പോൾ 150.86 ചതുരശ്ര കിലോമീറ്റർ (58.25 ച.മൈൽ) എന്ന നിലയിൽ നേരിയ തോതിൽ വിസ്തൃതി വർദ്ധിച്ചിട്ടുണ്ട്. ഇതിൽ 94.64 കിമീ2 നിബിഢവനമാണ്, 29.08 കിലോമീറ്റർ2 വെള്ളവും. 27.14 കിമീ2 മറ്റ് തരത്തിലുള്ള പ്രദേശങ്ങളുമാണ്, കൂടുതലും കാർഷികാവശ്യത്തിനുപയോഗിക്കുന്നു. ദേശീയോദ്യാനത്തിൻറെ കർശനമായ സംരക്ഷണ മേഖലയിലുള്ള 6.23 ചതുരശ്ര കിലോമീറ്ററിൽ 2.83 ചതുരശ്ര കിലോമീറ്റർ വനമേഖലയാണ്. സുവാൽക്കി പട്ടണത്തിലാണ് ദേശീയോദ്യാനത്തിൻറെ ആസ്ഥാനം നിലനിൽക്കുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിഗ്രി_ദേശീയോദ്യാനം&oldid=2943954" എന്ന താളിൽനിന്ന് ശേഖരിച്ചത്