വിക്ടർ ഹാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിലിയിലെ രാഷ്ട്രീയപ്രവർത്തകനും,കലാകാരനുമായിരുന്നു വിക്ടർ ഹാര.(വിക്ടർ ലിദിയോ ഹാര മാർട്ടിനെസ് ജ: സെപ്റ്റം: 28,1932 – മ:15, 1സെപ്റ്റം:1973). നാടക രംഗത്തും,പാട്ടെഴുത്തിലും കൂടാതെ ഒരു നാടക സംവിധായകനായും ഹാര ശ്രദ്ധേയനായി. ചിലിയൻ ഭരണാധികാരിയായിരുന്ന സാൽവദോർ അല്ലന്ദെ യുടെകാലത്ത് ഉയർന്നുവന്ന രാഷ്ട്രീയമുന്നേറ്റങ്ങളിൽ ഹാരയുടെ ഗീതങ്ങൾ ദേശീയശ്രദ്ധപിടിച്ചുപറ്റുകയുണ്ടായി. 1973 സപ്തംബറിലെ രക്തരൂക്ഷിതമായ പട്ടാളവിപ്ലവത്തോട് അനുബന്ധിച്ച് താൻ പഠിപ്പിച്ചിരുന്ന സർവ്വകലാശാലയിൽ നിന്നും അറസ്റ്റ്ചെയ്യപ്പെട്ട ഹാരെയെ ഭരണാധികാരികൾ ക്രൂരമായ മർദ്ദനത്തിനു വിധേയമാക്കുകയുണ്ടായി. തുടർന്നു തടവിൽ വച്ചുതന്നെ വെടിവച്ചുകൊല്ലപ്പെട്ട ഹാരെയുടെ മൃതദേഹം സാന്തിയാഗോ തെരുവിലേയ്ക്കു വലിച്ചെറിയപ്പെടുകയാണുണ്ടായത്.[1]

ജീവിതരേഖ[തിരുത്തുക]

സാന്തിയാഗോയിലെ ഒരു ദരിദ്രകർഷകകുടുംബത്തിൽ പിറന്ന ഹാരെയ്ക്ക് ബാല്യകാലത്തിൽ പലവിധ ക്ലേശങ്ങളും അനുഭവിയ്ക്കേണ്ടിവന്നു. ദരിദ്രരായ കുടുംബത്തെ ജോലി ചെയ്തുസഹായിയ്ക്കാൻ ബാലനായിരിയ്ക്കുമ്പോൾ തന്നെ ഹാരെ നിർബന്ധിതനായി.പിതാവായ മാനുവൽ ഹാര വീടുവിട്ടുപോയതിനു ശേഷം മാതാവായ അമാന്തയുടെ സംരക്ഷണയിൽ ഹാര കഴിഞ്ഞുവന്നു. വിശേഷചടങ്ങുകളിൽ ഗാനം ആലപിയ്ക്കാറുണ്ടായിരുന്ന അമാന്ത കുട്ടികളുടെ പഠനത്തിൽ ശ്രദ്ധചെലുത്തുകയുണ്ടായി.[2]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Jara, Joan. Victor: An Unfinished Song, 249-250
  2. Jara, Joan. Victor: An Unfinished Song, 24-27
"https://ml.wikipedia.org/w/index.php?title=വിക്ടർ_ഹാര&oldid=2148845" എന്ന താളിൽനിന്ന് ശേഖരിച്ചത്