Jump to content

വിക്ടർ മഞ്ഞില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മുൻ ഇന്ത്യൻ ഗോൾകീപ്പറും കോച്ചുമാണ് വിക്ടർ മഞ്ഞില[1][2]

ജീവിത രേഖ

[തിരുത്തുക]

തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ പഠനകാലത്ത് കാലിക്കറ്റ് സർവകലാശാലക്ക് വേണ്ടി കളിച്ച അദ്ദേഹത്തിന്റെ കളിയിലേക്കുള്ള ഔദ്യോഗിക പ്രവേശം അക്കാലത്ത് പ്രശസ്ത ക്ലബ്ബായിരുന്ന കളമശ്ശേരി പ്രീമിയർ ടയേഴ്‌സ് വഴിയായിരുന്നു.[3] 1971-ലും 1973-ലും പിന്നീട് 1973 മുതൽ 1976 വരെയും 1979 ലും സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിന്റെ ഗോൾകീപ്പറായി വിക്ടർ ബൂട്ടണിഞ്ഞു. 1975-ലെ സന്തോഷ് ട്രോഫി മത്സരത്തിൽ കേരള ടീമിന്റെ ക്യാപറ്റനായിരുന്നു അദ്ദേഹം.[2] 1976-ൽ സൗത്ത് കൊറിയയിൽ നടന്ന പ്രസിഡന്റ് കപ്പിന് വേണ്ടിയും 1977-ൽ ബാങ്കോംഗിൽ നടന്ന കിംഗ്‌സ് കപ്പിനുവേണ്ടിയും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു.[4]

പ്രമാണം:Victor Manjila.jpg
വിക്ടർ മഞ്ഞിലയുടെ അവിസ്മരണീയമായ ഒരു സേവ്

അവലംബം

[തിരുത്തുക]
  1. "CUEFA in search of strikers". The Hindu. 2007-04-18. Archived from the original on 2007-09-17. Retrieved 2009-10-11.
  2. 2.0 2.1 "Manjila takes charge at Akbar Travels". footballkerala.com. Archived from the original on 2011-07-11. Retrieved 2009-10-11.
  3. "Department of Physical Education". Calicut University. Archived from the original on 25 July 2008. Retrieved 2009-10-11.
  4. ., Mathrubhumi. "വിക്ടർ മഞ്ഞിലയെ പറത്തിയ പൗലോസ്". mathrubhumi.com. മാതൃഭൂമി. Retrieved 28 സെപ്റ്റംബർ 2020. {{cite web}}: |last1= has numeric name (help)
"https://ml.wikipedia.org/w/index.php?title=വിക്ടർ_മഞ്ഞില&oldid=3645025" എന്ന താളിൽനിന്ന് ശേഖരിച്ചത്