വിക്കിപീഡിയ സംവാദം:Malayalam Wiki Templates

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:ഫലകങ്ങൾ എന്ന പേരിൽ ഒരു പേജ് നേരത്തേയുണ്ട്. മറ്റൊന്നുകൂടെ ആവശ്യമുണ്ടോ? നിലവിലുള്ളതു പരിഹരിച്ചാൽ മതിയാകില്ലേ? മൻ‌ജിത് കൈനി 04:06, 5 ഫെബ്രുവരി 2007 (UTC)[മറുപടി]

മൻ‌ജിത്ത്ജി പറഞ്ഞ താൾ നന്നായിട്ടൊന്ന് അടുക്കി പറക്കുകയും വേണം ഓരോ ഇനത്തിൽ പെട്ട ഫലകങ്ങളും വ്യക്തമായി അടുക്കി പറക്കി വെവ്വേറേ റ്റേബിളിലാക്കി അങ്ങിനെ--പ്രവീൺ:സംവാദം 07:09, 5 ഫെബ്രുവരി 2007 (UTC)[മറുപടി]
മൻ‍ജിത് പറഞ്ഞ പേജ് ചരിത്രാതീത കാലത്ത് അതായത് ഞാൻ ഇവിടെ വരുന്നതിൻ മുൻപ് വന്നതാണ്. അതിനുശേഷം ഒരു നാലു ഡസൻ ഫലകങ്ങൾ പെട്ടികൾ എന്നിവ വന്നിട്ടുണ്ട്, പ്രശനം അത് ഉണ്ടാക്കിയ ആൾക്ക് മാത്രമേ അറിയൂ എന്നതാണ് .ഒന്നുകിൽ ആ പേജ് പുതുക്കി ഇപ്പോൾ നിലവിലുള്ള എല്ലാം ഉൾപ്പെടൂത്ത്തുക. അല്ലെങ്കിൽ ജിഗേഷ് ചെയത പൊലെ അഡ്മിന്മാർ മടി പിടിക്കുമ്പോൾ ചെയ്യുന്ന ഇത്തരം പരിശ്രമങ്ങൾ പിന്താങ്ങുക. ഞാൻ ജിഗേഷിൻറെ ഒപ്പമാണ് ഇക്കാര്യത്തിൽ. --ചള്ളിയാൻ 17:54, 7 ഫെബ്രുവരി 2007 (UTC)[മറുപടി]
ജിഗേഷിന്റെ ശ്രമത്തെ പിന്താങ്ങാതിരുന്നില്ലല്ലോ ചള്ളിയാനേ :) ഒരേ ലക്ഷ്യത്തോടെ രണ്ടു പേജുകൾ ഉണ്ടായിരിക്കുന്നതിന്റെ കുഴപ്പം ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ. ഉള്ളടക്കത്തിന്റെ കാര്യത്തിലും എഡിറ്റിങ് ഹെല്പിന്റെ കാര്യത്തിലും സംശയമുള്ളവർ സഹായി താൾ നോക്കുമെന്നാണു പൊതുവേയുള്ള ധാരണ. ആ ധാരണയുടെ പുറത്താണ് ഫലകങ്ങൾ കാറ്റഗറികൾ ഇത്യാദി ലിങ്കുകളൊക്കെ സഹായി എന്ന താളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്(ഇപ്പോഴതു നാവിബാറിലുമുണ്ട്. ഇപ്പോൾ മാത്രമല്ല ചരിത്രാതീത കാലങ്ങളിലും). സഹായക താളുകൾ വായിക്കുന്നവർ ശ്രദ്ധിക്കുന്ന വിധത്തിൽ ഒരു പെട്ടിക്കടയിലാണു പ്രസ്തുത ലിങ്കുകൾ അടുക്കിയിരിക്കുന്നത്.

തുടങ്ങിവച്ച പല സഹായക താളുകളും പൂർത്തിയാക്കാനായിട്ടില്ല എന്നതു നേര്. അവ അഡ്മിന്മാർക്കേ പൂർത്തിയാക്കാനാകൂ എന്നില്ല. ആർക്കും പൂർത്തിയാക്കാം. ചരിത്രാതീത കാലത്ത് ;) പല സഹയാക താളുകളും തയാറാക്കുമ്പോൾ ഞാനും അഡ്മിൻ ആയിരുന്നില്ല. കമ്മ്യൂണിറ്റിയുടെ ആവശ്യമറിഞ്ഞ് സമയം ധാരളമുണ്ടായിരുന്നപ്പോൾ അതൊക്കെ ചെയ്തു.

അഡ്മിൻ എന്നാൽ പ്രിവിലേജ്ഡ് യൂസർ ആണെന്നും അവർ മുഴുവൻ സമയവും വിക്കിപീഡിയയിൽ ഉണ്ടായിരിക്കണമെന്നുമൊക്കെയുള്ള ധാരണ തിരുത്തേണ്ടതുണ്ട്. മീഡിയാവിക്കി ഫയലുകൾ തിരുത്താനും പേജുകൾ സംരക്ഷിതമാക്കാനുമൊക്കെ മാത്രമേ (അറ്റകുറ്റപ്പണികൾ) അഡ്മിന്മാരുടെ ആവശ്യമുള്ളൂ എന്നും ഓർമ്മിപ്പിക്കട്ടെ. സഹായക താളുകൾ പുതുക്കാനും പുതിയവ തുടങ്ങാനും അവരുടെ അനുമതിയോ സഹായമോ ആവശ്യമില്ല. ആർക്കും അതൊക്കെ ചെയ്യാം. മൻ‌ജിത് കൈനി 04:56, 8 ഫെബ്രുവരി 2007 (UTC)[മറുപടി]

അഡ്മിന്മാർ എന്നത് എല്ലാവരേം ഉദ്ദേശിച്ചാണ്. ഏറ്റ കാര്യം ചെയ്യാത്തതിനാലാണ് അങ്ങനെ ഒരു വാക്ക് പ്രയോഗിച്ചത്. കാര്യങ്ങൾക്ക് വേഗത കൂട്ടനേ അതുദ്ദേശിക്കുന്നുള്ളൂ. ഫലകങ്ങളുടെ പെട്റ്റീയ്യീൽ പൊയാലും കാര്യമില്ല. പല ഫലകങ്ങളും അവിടെ ഇല്ല. അതാണ് പറഞ്ഞത്. ഞാൻ വേറേ ചില ബിഷപ്പുമാരേം ചോദിച്ചു, ഒരാൾ കാര്യമായി സഹായിച്ചു എന്നു മാത്രമേ ഉള്ളൂ. താങ്കളോടും ഒരു കാര്യം പറഞ്ഞ് ഏറ്റിട്ടും അത് നാലു ദിവസമായിട്ടും കണ്ടില്ല. അതു കൊണ്ട് ഒന്നു ചൊറിഞ്ഞു എന്നേ ഉള്ളൂ. ഞാൻ ഒരു ഫലകം തപ്പി കുറേ നേരം അലഞ്ഞപ്പോൾ ഉണ്ടായ് അ വിഷമത്തിൽ എഴുതിയതാണ്. സമയത്തിനാണല്ലോ നിങ്ങളുടെ നാട്ടിൽ വില. അല്ലേ. :) വിഷമം ഒന്നും തോന്നരുത് --ചള്ളിയാൻ 17:28, 8 ഫെബ്രുവരി 2007 (UTC)[മറുപടി]

ചൊറിച്ചിൽ നല്ലതു തന്നെ. പക്ഷേ മടി എന്നൊക്കെ വിശേഷിപ്പിക്കും മുൻപ് നാലഞ്ചു തവണ ആലോചിക്കേണ്ടതുണ്ട് എന്നാണെന്റെ പക്ഷം :) ഏറ്റ കാര്യം ഏല്പിച്ച കാര്യം എന്നൊക്കെ കേൾക്കാൻ നല്ല രസമുണ്ട് ;). ചെയ്യാതിരുന്നാൽ ജീവിതവഴി മുടക്കുന്ന മറ്റു പലകാര്യങ്ങളുമുണ്ടല്ലോ ചള്ളിയാനേ, ഏറ്റവഴിക്കും ഏൽപിക്കപ്പെട്ട വഴിക്കും. ഈയുള്ളവൻ മലയാളം വിക്കിയിൽ വന്നകാലം താങ്കൾക്ക്, ഒരുപക്ഷേ, അറിയില്ല. അന്നിവിടെ ഒരു സഹായക താളും ഒരു ഫലകവും ഇല്ലായിരുന്നു. ആരെയും ചൊറിയാൻ നിൽക്കാതെ ഉള്ളനേരം കൊണ്ട് ചിലതൊക്കെ ഉണ്ടാക്കാൻ നോക്കി. അവരവരുണ്ടാക്കിയതു അവരവർ തന്നെ പുതുക്കണം എന്ന് ഓരോ വിക്കിപീഡിയനും ചിന്തിച്ചാൽ കാര്യങ്ങൾ എളുപ്പമാകില്ല എന്നാണെന്റെ വിശ്വാസം.
ഇനി കേട്ടോളൂ, പ്രധാനതാളിലെ ചരിത്രം, പുതിയ ലേഖനങ്ങളിൽ നിന്ന് എന്നീ ഭാഗങ്ങൾ അഡ്മിന്മാർക്കു മാത്രമല്ല ഏതു രജിസ്റ്റേർഡ് യൂസറിനും പുതുക്കാം.
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ചിത്രം എന്നിവ നാൾക്കുനാൾ പുതുക്കണം എന്നെനിക്കും ആഗ്രഹമുണ്ട്. പക്ഷേ തിരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന ശ്രേണിയിലെത്താൻ കെല്പുള്ള ലേഖനങ്ങൾ നമ്മുടെ ചെറുവിക്കിയിൽ കുറവാണെന്നു പറയാതെ വയ്യ. ചിത്രങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇപ്പോൾ പോലും കൊടുക്കുന്നതു പൊതുസഞ്ചയത്തിലുള്ള ചിത്രങ്ങളാണെന്നതു ശ്രദ്ധിക്കുമല്ലോ. അതുകൊണ്ടു തന്നെ അവ അടിക്കടി പുതുക്കാനുള്ള സാധ്യതയുമില്ല. (പുതുക്കാൻ വേണ്ടി പുതുക്കുന്നതിൽ കാര്യമില്ലെന്ന്) പറഞ്ഞുവന്നത് അടുത്തതവണ ചൊറിയും മുൻപ് ഇപ്പറഞ്ഞ കാര്യങ്ങൾക്കൂടി മനസിൽ വയ്ക്കണമെന്നാണ്. മൻ‌ജിത് കൈനി 19:07, 8 ഫെബ്രുവരി 2007 (UTC)[മറുപടി]

അഡ്മിന്മാർ എന്നു പറയുന്നത് താങ്കൾ മാത്രമല്ലല്ലോ. നമ്മുടെ രാഷ്ട്രീയക്കാർ പോലെ കാര്യം കഴിയുമ്പോൾ ഒരോ നുണയും പറഞ്ഞ് സ്ഥലം വിടുന്നവരാണ് അധികം, താങ്കളെ അക്കൂട്ടത്തിൽ പെടുത്താതിരിക്കുകയാണ്. എന്നോട് താങ്കൾ ഇതെല്ലാം ചെയ്യാം എന്നു പറഞ്ഞത് ഞാൻ മടി കാണിക്കുന്നു എന്നു കരുതിയിട്ടാണോ. മാഷേ! ഒന്നു മനസ്സിലാക്കുക. കമ്പ്യൂട്ടറുമായി വലിയ ബന്ധമൊന്നും ഇല്ലാത്ത മനുഷ്യനാണ്. html പോയിട്ട് ht പോലും അറിയാൻ പാടില്ലാ. അറിയാൻ വയ്യാത്ത സ്ഥലത്ത് കൈവക്കാറില്ല. വെറുതെ കുളം ആക്കി പിന്നെ ശരിയാക്കാൻ നടക്കണ്ടല്ലോ എന്നു വച്ചാണ്. പിന്നെ ലേഖനം നന്നാക്കാൻ ചെറുതായി ശ്രമിക്കുന്നുമുണ്ട്. ഇത്തരം കാര്യങ്ങൾ അറിവില്ലാത്തതിനാൽ തൊടാറില്ല. അതിനായി തിരഞ്ഞെടുത്ത സിസോപ്പുകൾ അറേഴു പേർ ഉണ്ടല്ലോ. ആരോടെങ്കിലും അഭ്യർത്ഥിക്കുകയാണ് എൻറെ പതിവ്‌ അതു പ്രകാരം താങ്കളോടും ചോദിച്ചു. ഉത്തരം എന്നെ വളരെ സന്തുഷ്ടനാക്കി. പക്ഷെ താങ്കൾ ഇപ്പോൽ തന്നെ എന്നു പറഞ്ഞെങ്കിലും ഒന്നും കണ്ടില്ല. എല്ലാവർക്കും ജീവിത പ്രശനങ്ങൾ തന്നെ. അതു മനസ്സിലാക്കാനുള്ള വയസ്സായിട്ടുണ്ട്. താങ്കൾ വിക്കിപീഡിയക്ക് മികച്ച സേവനം ആണ് നൽകുന്നത്. എന്നു വച്ച് അതു കുറ്റമറ്റതാവണം എന്നില്ലല്ലോ. ഞാനടക്കമുള്ള മനുഷ്യജാലങ്ങൾ തെറ്റു ചെയ്യുന്നവരാണ് അത് ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോൾ അതു നിവർത്തി നേരേ ആക്കാൻ ശ്രമിക്കുന്നവരാണ് നല്ല മനുഷ്യർ എന്നാണ് ഞാൻ കരുതുന്നത്. ശ്രമിക്കാം എന്ന ഒരു വാക്ക് മതിയായിരുന്നു എനിക്ക് സമാധാനിക്കാൻ, ഇല്ലെങ്കിൽ എന്നോട് ശ്രമിച്ചു നോക്കാൻ പറയാമായിരുന്നു. എൻറെ എളിയ കഴിവുകൾ വച്ച് ഒരു കൈ നോക്കിയാനേ. താങ്കൾ ചെയ്തതും ചെയ്യാത്തതുമായ് കാര്യങ്ങൾ അന്വേഷിച്ച് ഒരോരുത്തരുടെ ചാരിത്ര്യ ശുദ്ധി ഉറപ്പു വരുത്തേണ്ട കാര്യമെനിക്കില്ല. ഞാൻ ഇന്നത്തെ കാര്യം പറയുന്നു. താങ്കൾ എപ്പോഴും ബിസി ആണെന്ന് ഗൂഗിൾ ടോക്കിൽ നിന്ന് വ്യക്തമായതിനാലാണ് അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തുന്നത്. ഇനി ഈ സം‌വാദം നീട്ടിക്കൊണ്ടു പോവാൻ എനിക്ക് താല്പര്യമില്ല. താങ്കളുടെ മറുപടി കേൾക്കാം പക്ഷേ അതിനു മറുപടി ഉണ്ടാവില്ല.