വിക്കിപീഡിയ സംവാദം:വിക്കിപീഡിയ എന്തൊക്കെയല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിക്കിപീഡിയ ഒരു ബ്ലോഗോ വെബ്‌സ്പേസ് ദാതാവോ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റോ അനുസ്മരണ സൈറ്റോ അല്ല[തിരുത്തുക]

"ഡേറ്റിംഗ് സേവനം. താങ്കളുടെ വൈവാഹികമോ മറ്റു ലൈംഗികമോ ആയ അഭിവാഞ്ഛകൾ തൃപ്തിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കാനോ വാഗ്ദാനം ചെയ്യാനോ ഉള്ള ഒരു സ്ഥലമല്ല വിക്കിപീഡിയ. ഉപയോക്താവിന്റെ താൾ ഇക്കാര്യത്തിൽ അതിരുകടക്കരുത്." എന്നായിരുന്നു എഴുതിയിരുന്നത് അർത്ഥം വ്യക്തമാക്കാൻ "മറ്റു" ആവശ്യമില്ല എന്ന് തോന്നിയതിനാൽ അത് നീക്കം ചെയ്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 14:17, 16 മാർച്ച് 2013 (UTC)

WP:NOTEVERYTHING[തിരുത്തുക]

ഈ വിഭാഗവും അതിനു കീഴിൽ ഒരു ഘണ്ഡികയും ഇംഗ്ലീഷ് വിക്കിപീഡിയയുടെ ചുവടുപിടിച്ച് ചേർത്തിട്ടുണ്ട്. തർജ്ജമയെപ്പറ്റിയും പൊതുവായ അഭിപ്രായങ്ങളും ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:04, 12 മേയ് 2013 (UTC)

പെരുന്തേനരുവി പത്തനംതിട്ട ജില്ലയിലാണ്.[തിരുത്തുക]

“ യാത്രാസഹായികൾ: വിക്കിപീഡിയ യാത്രാ സഹായി ആകാനിഷ്ടപ്പെടുന്നില്ല. ഉദാഹരണത്തിന് കോട്ടയം ജില്ലയെ കുറിച്ചുള്ള ലേഖനത്തിൽ കുമരകത്തിനേയും പെരുന്തേനരുവിയേയും കുറിച്ച് തീർച്ചയായും പറയാം. പക്ഷേ അവിടുത്തെ പ്രധാന ഹോട്ടലുകളെ കുറിച്ചും അവയുടെ ഫോൺ നമ്പരുകളും മേൽ‌വിലാസങ്ങളും കൊടുക്കാതിരിക്കുക. ”