വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/വീഡിയോ സഹായം/ഉപയോക്താവാകുന്നതെങ്ങനെ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിലവിൽ പോയിന്റ് 2-1 അംഗത്വമെടുക്കുന്നതുകൊണ്ടുള്ള പ്രയോജനമല്ല. ഇതിനെ പോയിന്റ് 3 ആയി നൽകാം എന്നു വിചാരിക്കുന്നു--Vssun (സംവാദം) 03:39, 13 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഇന്റ്റോ അധികം നീളം വണ്ടാ എന്നു കരുതി, അതു മുകളിലേക്ക് മാറ്റി വോട്ടിങ്ങ് കൂടി ഗുണത്തിൽ ചേർക്കണം.--എഴുത്തുകാരി സംവാദം 03:41, 13 ഓഗസ്റ്റ് 2012 (UTC)[മറുപടി]
മുകളിലേക്ക് മാറ്റുന്നതിനുപകരം ഇങ്ങനെ താഴേക്കുമാറ്റാമെന്നാണ് കരുതിയത്.
നിങ്ങൾക്ക് വിക്കിപീഡിയയുടെ നയരൂപീകരണത്തിൽ പങ്കാളിയാകാൻ സാധിക്കുന്നു എന്നു പോരേ? വോട്ടിങ് എന്ന് ഉൾപ്പെടുത്തണോ? --Vssun (സംവാദം) 06:25, 13 ഓഗസ്റ്റ് 2012 (UTC)[മറുപടി]
വോട്ടിങ്ങ് എന്നു വിട്ടുപോകാതിരിക്കാൻ ഓർമപ്പെടുത്തിയതാണ്. നയരൂപീകരണത്തിൽ പങ്കാളിയാകാൻ സാധിക്കുന്നു എന്നു മതിയാകും. അർഥ വ്യത്യാസമില്ലാതെ ഈ സ്ക്രിപ്റ്റ് ഇത്തിരി കൂടി ചെറുതാക്കാൻ കഴിയുമോ ? ചെറിയ സ്ക്രിപ്റ്റാണെങ്കിൽ ചെറിയ വീഡിയോ ആയിരിക്കും. --എഴുത്തുകാരി സംവാദം 10:18, 13 ഓഗസ്റ്റ് 2012 (UTC)[മറുപടി]
സംവാദം താളും, നിങ്ങൾക്ക് പുതിയ സന്ദേശങ്ങളുണ്ട് എന്ന സന്ദേശവും മറ്റും ഈ വീഡിയോയിലാവശ്യമുണ്ടോ ? സംവാദംതാൾ വർണ്ണിക്കുമ്പോൾ പോരേ ?--എഴുത്തുകാരി സംവാദം 10:28, 13 ഓഗസ്റ്റ് 2012 (UTC)[മറുപടി]
കാര്യങ്ങൾ വിശദീകരിക്കമ്പോൾ "നിങ്ങൾക്ക് പുതിയ സന്ദേശങ്ങളുണ്ട്" എന്ന സന്ദേശം കാണിക്കുന്നത് നന്നായിരിക്കും. --Vssun (സംവാദം) 11:28, 13 ഓഗസ്റ്റ് 2012 (UTC)[മറുപടി]

വീഡിയോ വിലയിരുത്തൽ[തിരുത്തുക]

ഒരുവട്ടം കണ്ടു. പ്രശ്നങ്ങളൊന്നും തോന്നിയില്ല. കോമൺസിൽ അപ്ലോഡ് ചെയ്ത് ഉപയോഗിക്കാനാരംഭിക്കാം. പിന്നീട് നിർദ്ദേശിക്കപ്പെടുന്ന മാറ്റങ്ങൾ പുതിയ വെർഷനായി പുറത്തിറക്കാം. --Vssun (സംവാദം) 13:28, 15 ഓഗസ്റ്റ് 2012 (UTC)[മറുപടി]
വീഡിയോയുടെ കനംകുറഞ്ഞ ഒരു പതിപ്പുകൂടി അപ്ലോഡ് ചെയ്യുന്നത് നന്നായിരിക്കും. --Vssun (സംവാദം) 16:25, 17 ഓഗസ്റ്റ് 2012 (UTC)[മറുപടി]
കൺവേർഷൻ ഏറ്റവും നല്ലതേതിൽ നിന്നാണുന്നുള്ളതിന്റെ പരീക്ഷണത്തിലാണ്, ക്വാളിറ്റി കുറയാതെ ഫലൽ സൈസ് കുറക്കാൻ നോക്കുന്നു, ഏറ്റവും മികച്ചത് അപ്ലോടാം, ഡയമൻഷൻ കുറയ്ക്കാതെ ഫയൽ സൈസ് കുറക്കുന്നതാവും നല്ലത്. ഒരു രണ്ടര മിനിറ്റ് വീഡിയോ 12 മെഗാ വരെ കുറക്കാമെന്നു കരുതുന്നു. എഴുത്തുകാരി സംവാദം 18:25, 17 ഓഗസ്റ്റ് 2012 (UTC)[മറുപടി]

float--Vssun (സംവാദം) 03:10, 18 ഓഗസ്റ്റ് 2012 (UTC)[മറുപടി]

രണ്ടാം പതിപ്പിനുള്ള നിർദ്ദേശങ്ങൾ[തിരുത്തുക]

ഉപയോക്തൃനാമം മലയാളത്തിലോ ഏതൊരു ഭാഷയിലോ ആകാം എന്ന കാര്യം കൂട്ടിച്ചേർക്കാവുന്നതല്ലേ? --Vssun (സംവാദം) 13:40, 15 ഓഗസ്റ്റ് 2012 (UTC)[മറുപടി]

വിക്കിപീഡിയയുടെ നയരൂപീകരണത്തിൽ പങ്കാളിയാകാൻ സാധിക്കുന്നു എന്നത് ചേർക്കണം --എഴുത്തുകാരി സംവാദം 14:13, 17 ഓഗസ്റ്റ് 2012 (UTC)[മറുപടി]