വിക്കിപീഡിയ സംവാദം:മൂന്നു മുൻപ്രാപന നിയമം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ നിയമം എത്രത്തോളം ഉപയോഗപ്പെടും. അനാവശ്യമായ തിരുത്തലുകൾ, റിവർട്ടുകൾ, പിന്നെ നശീകരണപ്രവർത്തനങ്ങൾ എന്നിവയിൽ ഈ നിയമം എത്രത്തോളം പ്രയോജനപ്പെടും. ആദ്യം എല്ലാവർക്കും ബാധകമാണ്‌ ഈ നിയമം എന്ന് എഴുതിയിട്ട് പിന്നീട് സാധാരണ ഉപയോക്താക്കൾക് മാത്രം പരിമിതപ്പെടുത്തിയതിന്റെ കാരണം. 24മണിക്കൂർ എന്നുള്ളത് ഏത് സമയം മുതലാണ്‌ കണക്കാക്കുന്നത്. എന്നിവയും അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. --സുഗീഷ് 19:18, 23 ജൂൺ 2008 (UTC)[മറുപടി]

ഈ നിയമം എത്രത്തോളം ഉപയോഗപ്പെടും.?

അനാവശ്യ തിരുത്തൽ/റിവർട്ട്, നശീകരണപ്രവർത്തനങ്ങൾ എന്നിവയ്ക്കെതിരേ പ്രവർത്തിക്കാനാണ്‌ ഈ നിയമം ഉപകരിക്കുന്നത്.

ആദ്യം എല്ലാവർക്കും ബാധകമാണ്‌ ഈ നിയമം എന്ന് എഴുതിയിട്ട് പിന്നീട് സാധാരണ ഉപയോക്താക്കൾക് മാത്രം പരിമിതപ്പെടുത്തിയതിന്റെ കാരണം.?

എല്ലാ വിക്കിപീഡിയർക്കും ബാധകമാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ? ഈ നിയമം വിക്കിയിൽ തിരുത്തൽ നടത്തുന്ന എല്ലാവർക്കും ബാധകമാണെന്നിരിക്കിലും, വാൻഡലിസത്തെ ചെറുക്കുന്നതിനും മറ്റുമായി ചിലപ്പോൾ ഇത് പാലിക്കാൻ പറ്റാതെ വരാം (ഉദാഹരണത്തിനു നമ്മുടെ സൗദി ഐപ്പിവിളയാട്ടം പല ഐപ്പിയിൽ നിന്നായി കളിച്ചാൽ :-) ). സാധാരണ ഉപ്യോക്താക്കൾക്ക് ഇത്തരം സന്ദർഭത്തിൽ നിയമം പാലിച്ചുകൊണ്ടുതന്നെ വാൻഡലിസം ചെറുക്കലിനു കാര്യനിർവാഹകരിലാരെയെങ്കിലും വിളിച്ചു വരുത്തുകയോ, ആരെയും കിട്ടിയില്ലെങ്കിൽ കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ സന്ദേശമിടുകയോ ചെയ്യാം. ഇതുകൊണ്ടും ഫലമില്ലാതായാൽ ഐ.ആർസിയിൽ നിന്നും സ്റ്റ്യൂവാർഡ്സിനെ ആരെയെങ്കിലും വിളിക്കുകയോ ചെയ്യാവുന്നതാണ്‌.

24മണിക്കൂർ എന്നുള്ളത് ഏത് സമയം മുതലാണ്‌ കണക്കാക്കുന്നത്.

ആദ്യ റിവർട്ട് മുതൽ. --ജ്യോതിസ് 20:18, 23 ജൂൺ 2008 (UTC)[മറുപടി]

പദാനുപദ തർജ്ജമ മൂലമുള്ള അവ്യക്തത[തിരുത്തുക]

ഉദാ: "ഈ നിയമം ആത്യന്തികമായി ഉപയോക്താവിനായിരിക്കും" അങ്ങനെ നിരവധി ഉണ്ട്. കാര്യ നിർവാഹകർ ശ്രദ്ധിക്കുമല്ലോ? --ചള്ളിയാൻ ♫ ♫ 07:47, 2 മാർച്ച് 2009 (UTC)[മറുപടി]

ധൈര്യമായി തെറ്റുകൾ തിരുത്തിക്കോളൂ :-), താൾ സംരക്ഷിതമല്ല --സാദിക്ക്‌ ഖാലിദ്‌ 08:23, 2 മാർച്ച് 2009 (UTC)[മറുപടി]

പൂർവ്വപ്രാപനം എന്നാൽ എന്താ അർത്ഥം? --ചള്ളിയാൻ ♫ ♫ 09:06, 2 മാർച്ച് 2009 (UTC)[മറുപടി]