വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/മധു ഓമല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇദ്ദേഹത്തിന്‌ വിക്കിപീഡിയയിൽ കടന്നുകയറാനും മാത്രം നോട്ടബിലിറ്റിയില്ല എന്നാണ്‌ എന്റെ അഭിപ്രായം. --ടക്സ് എന്ന പെൻ‌ഗ്വിൻ 05:47, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഞാനും അങ്ങനെ തന്നെ വിശ്വസിക്കുന്നു. ഒരു അവാർഡോ, ഏതൊക്കെ പത്രങ്ങളിൽ എന്തൊക്കെ പംക്തികൾ വരച്ചു എന്ന് വ്യക്തതയോ ഇല്ലാതെ ഈ ലേഖനം വിക്കിയിൽ വരേണ്ട കാര്യമില്ല. simy 06:59, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഏതൊക്കെ പ്രസിദ്ധീകരണങ്ങളിൽ എന്തൊക്കെ പ്രസിദ്ധീകരിച്ചു എന്നു ക്രിത്യത ഉണ്ടായിരിക്കുകയും ചെയ്ത ഫാ. തോമസ് കുഴിനാപ്പുറത്തെക്കുറിച്ചുള്ള ലേഖനം ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടത് സിമി തന്നെയല്ലെ. നിഷേധാത്മകമായി എന്തൊക്കെ ഒഴിവാക്കണമെന്ന് ആലോചിക്കാൻ മത്രമെ ഈഉപയോക്താക്കളുടെ ഒത്തുചേരൽ കാണുന്നുള്ളല്ലോ. ക്രിയാത്മകമായി എങനെ മലയാളം വീക്കി ധന്യമാക്കാം എന്നതിനാകട്ടെ ഉപയോക്തറുസംഗമംഗൾ.Simon Cheakkanal 09:37, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

എല്ലാവരും അതല്ല ഇതല്ല ഒന്നൊക്കെ പറയുമെങ്കിലും ആർക്കും ശ്രദ്ധേയതയെക്കുറിച്ച് ഒരു നയം രൂപീകരിക്കുന്നതിനു ഒരു താല്പര്യവുമില്ല. വിക്കിപീഡിയ:ശ്രദ്ധേയത എന്ന താൾ തന്നെ ഞാൻ ഇതിനായി തുടങ്ങിയിരുന്നു. അതു ഇപ്പോ ഇംഗ്ലീസ്ഷിൽ നിന്നുള്ളതു അതേ പോലെ പകർത്തിയതാണു. പക്ഷെ ആർക്കും സഹകരിക്കാൻ ഉദ്ഡേശമില്ലെങ്കിൽ പിന്നെ എന്തു ചെയ്യാൻ --Shiju Alex|ഷിജു അലക്സ് 07:13, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

Kerala cartoon academy link given is a blog link. Please dont make blogs as reference sites in wikipedia.
Please dont let garbage pile up on wikipedia till someone forms one policy or the other. Admins should be able to exercise their common sense rather than waiting for everyhing to be written in black and white. — ഈ തിരുത്തൽ നടത്തിയത് 86.96.228.87 (സംവാദംസംഭാവനകൾ)

ലേഖനത്തിൽ പറഞ്ഞിട്ടുള്ള വസ്തുതകൾക്കാവശ്യമായ തെളിവുകൾ നൽകപ്പെട്ടിട്ടുണ്ട്. അവ വാസ്തവവിരുദ്ധമെന്ന് തെളിവുസഹിതം സ്ഥാപിക്കാതിരിക്കെ ശ്രദ്ധേയതയെ ചോദ്യം ചെയ്യുന്നതിനെങ്ങനെ സാധിക്കും.Simon Cheakkanal 08:54, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഈ ഹൈപ്പർ ലിങ്ക് ക്ഷപിടിച്ചു. http://www.clozure.trainingo2.net/mobiletopic.php?s=Madhu+Omalloor

ഇനിയിപ്പം ശ്രദ്ധേയതയ്ക്കു വേറെ തെളിവു വല്ലതും ആവശ്യമുണ്ടോ? --Shiju Alex|ഷിജു അലക്സ് 10:16, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

വിക്കിപീഡിയയെ വെടക്കാക്കി തനിക്കാക്കാൻ ശ്രമിക്കുകയാണ് ഇത്. ക്രിയാത്മകമായി വിക്കിപീഡിയയെ ധന്യമാക്കുകയാണോ മറ്റാരും കേട്ടിട്ടില്ലാത്തതും, ഗൂഗിളിൽ തിരക്കിയാൽ ഒരു ലിങ്ക് പോലും കിട്ടാത്തതുമായ കാർട്ടൂണിസ്റ്റുകളെ വിക്കിയിൽ പിടിച്ചുകയറ്റി പ്രശസ്തരാക്കുന്നത്? സ്വന്തക്കാരെയും പരിചയക്കാരെയും കുറിച്ച് ലേഖനങ്ങളെഴുതിക്കൊണ്ട് സൈമൺ മലയാളം വിക്കിപീഡിയയിൽ നടത്തുന്നത് ശുദ്ധമായ നശീകരണപ്രവർത്തനമാണ്. ആവർത്തിച്ച് മുന്നറിയിപ്പുകൾ കൊടുത്തിട്ടും ഈ വിജ്ഞാനകോശത്തിന്റെ ഗുണനിലവാരം കാറ്റിൽ പറത്താനാണ് സൈമൺ ശ്രമിക്കുന്നത്. ഇനിയും ഇത് തുടരുകയാണെങ്കിൽ ടിയാനെ മലയാളം വിക്കിപീഡിയയിൽ നിന്നും ബ്ലോക്ക് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. — ഈ തിരുത്തൽ നടത്തിയത് 86.96.228.87 (സംവാദംസംഭാവനകൾ)

പരിചയവും അവഗാഹവും ഉള്ള വിഷയങ്ങളെക്കുറിച്ചാണ് ലെഖനങ്ങളെഴുതേണ്ടത്. ശ്രദ്ധേയത തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെടണമെന്നാണല്ലോ വീക്കിപീഡിയയുടെ നയം. മധു ഓമല്ലൂർ എന്ന ലേഖനം അതു നിര് വഹിക്കുന്നുണ്ട്‌.Simon Cheakkanal 00:50, 17 സെപ്റ്റംബർ 2008 (UTC)[മറുപടി]

നോട്ടബിലിറ്റി ടാഗ് http://en.wikipedia.org/wiki/Madhu_Omalloor ഇവിടെയും കാണുന്നുണ്ട്. --ഷാജി 13:16, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]
ഈ ലേഖനം ഡിലീറ്റ് ചെയ്യണം--Anoopan| അനൂപൻ 13:55, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]
ഈ ലേഖനം നിലനിര്ത്തണം-- Davis Mathews 02:38, 17 സെപ്റ്റംബർ 2008 (UTC)[മറുപടി]

ആഹാ.. ഡേവിസ് എത്തിയല്ലോ.. കണ്ടില്ലല്ലോന്ന് കരുതിയിരിക്കേർന്നു, --ചള്ളിയാൻ ♫ ♫ 04:32, 17 സെപ്റ്റംബർ 2008 (UTC)[മറുപടി]