വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/പത്രോസ് പരത്തുവയലിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയത[തിരുത്തുക]

ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പിൽ ധാരാളം അവലംബങ്ങൾ കൊടുത്തിട്ടുണ്ട് (മലയാളത്തിൽ ഇതുവരെ ഒന്നുമില്ല). ഇംഗ്ലീഷ് വിക്കി ലേഖനത്തിലും സ്വതന്ത്രം എന്നു പറയത്തക്ക അവലംബങ്ങൾ ഒന്നും കണ്ടില്ല. പത്രക്കുറിപ്പുകളാണ് (ഉദാ) കൂടുതലും. ഇത് ശ്രദ്ധേയതയുണ്ട് എന്ന് തെളിയിക്കുന്ന അവലംബങ്ങളല്ല. സ്വതന്ത്ര സ്രോതസ്സുകൾ അവലംബങ്ങളായി ചേർ‌ത്തില്ലെങ്കിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കാവുന്നതാണ് എന്നഭിപ്രായപ്പെടുന്നു.

ഇദ്ദേഹം ഒരു വൈദ്യശാസ്ത്ര ഉപകരണം കണ്ടുപിടിച്ചു എന്ന അവകാശവാദമാണ് ശ്രദ്ധേയത തെളിയിക്കാൻ സാദ്ധ്യതയുള്ളത് എന്ന് തോന്നുന്നു. അതിന് സ്വതന്ത്ര സ്രോതസ്സുകളൊന്നും ലഭിച്ചിട്ടില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 08:08, 24 ജൂലൈ 2013 (UTC)[മറുപടി]

  • ഒരു പുരസ്കാരത്തെപ്പറ്റിയുള്ള രണ്ടു ലിങ്കുകൾ മാത്രമാണ് ഇതുവരെയുള്ളത്. അതു രണ്ടും ചേർത്ത് ഒന്നായേ കണക്കാക്കാൻ സാധിക്കൂ. ഒരു വിഷയത്തെ മാത്രം അടിസ്ഥാനമായാണ് ഇദ്ദേഹത്തിന് ശ്രദ്ധേയത ലഭിച്ചതെങ്കിൽ അത് വിക്കിപീഡിയയിൽ ലേഖനം ഉണ്ടാക്കാൻ മതിയായ കാരണമല്ല.
  • അക്കാദമിക് സംഭാവനകൾ എന്ന വിഭാഗത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന നേട്ടങ്ങൾക്ക് അവലംബവുമില്ല, അതിൽ എടുത്തുപറയാവുന്ന ഒന്നുമില്ല താനും. (അക്കാദമിക രംഗത്തുള്ള ഒട്ടുമിക്ക ഡോക്ടർമാർക്കും ഇതിൽ കൂടുതൽ ഇത്തരം നേട്ടങ്ങളുണ്ടാകും). ചുരുങ്ങിയത് ഈ അവകാശവാദങ്ങൾക്ക് സ്വതന്ത്ര ദ്വിതീയ സ്രോതസ്സുകൾ അവലംബമായി നൽകുകയെങ്കിലും വേണം.
  • നേട്ടങ്ങൾ എന്ന വിഭാഗത്തിലെ അവകാശവാദങ്ങൾക്കും അവലംബമില്ല.
  • ഗവേഷണം എന്ന വിഭാഗത്തിലെ അവകാശവാദങ്ങൾക്കും അവലംബമില്ല.

ഈ മേഖലകളിൽ കാര്യമായ മെച്ചപ്പെടലുണ്ടായാലേ ശ്രദ്ധേയത ലഭിക്കൂ എന്ന് കരുതുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 04:33, 26 ജൂലൈ 2013 (UTC)[മറുപടി]

അവലംബങ്ങൾ[തിരുത്തുക]

മനോരമയുടെ വാർത്ത ഉദ്ധരിച്ചിരിക്കുന്നതും ലേഖന‌ത്തിലേയ്ക്കാണ് പോകുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 11:04, 24 ജൂലൈ 2013 (UTC)[മറുപടി]

ആ ലിങ്ക് ശരിയാക്കിയിട്ടുണ്ട്. -- ജോസ് ആറുകാട്ടി 12:56, 24 ജൂലൈ 2013 (UTC)[മറുപടി]
  • ആയുർവേദ തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കുന്നതിലുള്ള ഡോ. പത്രോസിന്റെ വൈദഗ്ദ്ധ്യം ആശുപത്രിയെ വളരെപ്പട്ടെന്ന് വളർച്ചയുടെ പടവുകളിലേക്കു നയിച്ചു.
  • പരമ്പരാഗത രീതികളെ അപേക്ഷിച്ച് തുടർച്ചയായ, ഇടതടവില്ലാത്ത എണ്ണ പ്രവാഹം, ഓരോ തവണയും എണ്ണ അരിക്കുന്നു, ഊഷ്മാവ് കൃത്യമായ നിലയിൽ സൂക്ഷിക്കുന്നു എന്നിവയാണ് ഈ യന്ത്രത്തിന്റെ മേന്മകൾ.
  • ഈ യന്ത്രം ഉപയോഗിച്ചുള്ള ക്രിയാക്രമം സാധാരണ മട്ടിലുള്ള ചികിത്സാക്രമത്തേക്കാൾ ഏറെ ഫലപ്രദവും മികച്ചതുമാണ്
  • ആയുർവേദ തത്വങ്ങളിലും പാരമ്പര്യ മൂല്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ഒരു ആയുർവേദ മരുന്ന് കമ്പനി തുടങ്ങണമെന്നത് ഡോ. പത്രോസിന്റെ ദീർഘകാലമായുള്ള അഭിലാഷമായിരുന്നു.
  • ഇന്ത്യയിലും വിദേശത്തും മരുന്നുകൾ കൃത്യതയോടെ എത്തിക്കാനുള്ള ഡോ. പത്രോസ് പരത്തുവയലിൽ ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് വിഭാഗം.

ഇതൊക്കെ ലേഖനം സന്തുലിതമായ കാഴ്ച്ചപ്പാടോടുകൂടി എഴുതിയതല്ല എന്ന് സൂചിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:43, 26 ജൂലൈ 2013 (UTC)[മറുപടി]