Jump to content

വിക്കിപീഡിയ:നശീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:നശീകരണ പ്രവർത്തനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: നിരന്തരമായുള്ള രചനാത്മകമല്ലാത്ത തിരുത്തലുകൾ അക്കൗണ്ട് തടയപ്പെടുന്നതിലോ, ആജീവനാന്ത വിലക്കിലോ അവസാനിക്കാം

കൂട്ടിച്ചേർക്കലുകളോ, മായ്ച്ചുകളയലോ, അഥവാ ഉള്ളടക്കം തിരുത്തുന്നതു പോലെയോ ഉള്ള മനപൂർവ്വപ്രവർത്തനങ്ങൾ വഴി വിക്കിപീഡിയയുടെ വിജ്ഞാനകോശസ്വഭാവം കളയാൻ ശ്രമിക്കുന്നതിനെയാണ് നശീകരണ പ്രവർത്തനങ്ങൾ എന്നു പറയുന്നത്.

താളിലുള്ള കാര്യങ്ങൾ മായ്ച്ചുകളഞ്ഞ് അവിടെ അപ്രസക്തമായതോ, അശ്ലീലമായതോ, വിലകുറഞ്ഞ തമാശകളോ അതുമല്ലെങ്കിൽ താളു ശൂന്യമായിടുകയോ ആണ് സാധാരണ നശീകരണപ്രവർത്തനങ്ങളിൽ കാണുന്നത്, ഭാഗ്യവശാൽ ഇതു തിരിച്ചറിയാൻ എളുപ്പമാണ്.

ശുഭപ്രതീക്ഷയോടെയുള്ള ഏതൊരു പ്രവർത്തനവും വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയേ ഉള്ളു, അത് ദിശ നഷ്ടപ്പെട്ടതോ, നല്ലതല്ലെന്ന് ആരെങ്കിലും കരുതുന്നതോ ആണെങ്കിൽ കൂടി. അതേസമയം അശുഭപ്രതീക്ഷയോടെയുള്ള തിരുത്തലുകളും തിരുത്തുന്നവരുടെ സ്വഭാവമല്ല വിളിച്ചു പറയുന്നത്. അവയും നശീകരണ പ്രവർത്തനങ്ങളായി ഒറ്റയടിക്ക് കാണാൻ കഴിയില്ല. ഉദാഹരണത്തിന്, ഒരാൾ സ്വന്തം അഭിപ്രായം ലേഖനത്തിൽ ചേർക്കുന്നു എന്നിരിക്കട്ടെ--- അത് ഉപകാരപ്രദമല്ലേന്നേയുള്ളു, നീക്കം ചെയ്യേണ്ടതാണെന്നുമാത്രം.

നശീകരണപ്രവർത്തനങ്ങൾ ചെയ്യുക എന്നത് വിക്കിപീഡിയയുടെ നയങ്ങൾക്കെതിരാണ്; അത് തിരിച്ചറിഞ്ഞാലുടൻ, വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുക. താങ്കൾക്ക് അതിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മറ്റുള്ളവരുടെ സഹായം തേടുക. ലേഖനങ്ങളുടെ പഴയരൂപം എടുത്തുനോക്കുന്നതു വഴി ഏതെങ്കിലും നശീകരണപ്രവർത്തനങ്ങൾ എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ എന്ന് പെട്ടെന്നറിയാൻ കഴിയും.

എല്ലാ നശീകരണപ്രവർത്തനങ്ങളും തിരിച്ചറിയാൻ എളുപ്പമാകണമെന്നില്ല, അവ എല്ലാം വൻ‌തോതിൽ അപ്രകാരം ചെയ്യണമെന്നുമില്ല. നല്ല ശ്രദ്ധയോടെ ചെയ്യുന്ന അത്തരം കാര്യം ചിലപ്പോൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാകുകയും ചെയ്യും.

നശീകരണ പ്രവർത്തനങ്ങളെ കൈകാര്യം ചെയ്യാൻ

താങ്കൾ അത്തരം പ്രവർത്തനങ്ങളെന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ അത് റിവേർട്ട് ചെയ്യുക. എന്നിട്ട് അത് ചെയ്ത ഉപയോക്താവിന്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക. ചിലപ്പോൾ പലപ്രാവശ്യം വിധ്വംസകത്വം താൾ നേരിടേണ്ടി വന്നേക്കാം, പലതും പല ഐ.പി. വിലാസങ്ങളിൽ നിന്നുമായിരിക്കാം. താളിന്റെ എല്ലാ തിരുത്തലുകളും നശീകരണ പ്രവർത്തനത്തെ മുൻ‌നിർത്തിയുള്ളതാണെങ്കിൽ താൾ മായ്ച്ചുകളയാൻ നിർദ്ദേശിക്കുക. അത് ചെയ്ത ആളുടെ മറ്റു തിരുത്തലുകളും പരിശോധിക്കുക--മിക്കവാറും കൂടുതൽ അത്തരം തിരുത്തലുകൾ താങ്കൾക്ക് കാണാൻ കഴിയുന്നതാണ്.

മുന്നറിയിപ്പുകൾ

ചിലരുടെ തിരുത്തലുകൾ ഒട്ടും പ്രതീക്ഷക്കുവകയില്ലാത്തവണ്ണം മോശപ്പെട്ടവ ആയിരിക്കും. അവർകൂടുതൽ തിരുത്തലുകൾ നൽകാതെ പെട്ടെന്നു തന്നെ തടയപ്പെട്ടേക്കാം. എന്നാൽ ഭൂരിഭാഗവും അങ്ങനെയല്ല. ചിലർ തമാശകൾ സൃഷ്ടിക്കാനോ, തിരുത്തിനോക്കാനോ മാത്രമാവും അപ്രകാരം ചെയ്യുന്നത്, അവർക്ക് ഒരൊറ്റപ്രാവശ്യം മുന്നറിയിപ്പ് നൽകുന്നതുവഴി കാര്യങ്ങൾ നേരേയാകും. എന്നാൽ അവർ പ്രവർത്തനങ്ങൾ തുടരുന്നുവെങ്കിൽ സമൂഹത്തിനേയും അഡ്മിന്മാരേയും അറിയിക്കുക.

ഐ.പി. വിലാസങ്ങൾ പരിശോധിക്കുക

ഐ.പി. വിലാസങ്ങൾ പരിശോധിക്കുക എന്ന കാര്യവും ചെയ്തു നോക്കാവുന്നതാണ്. താഴെക്കൊടുത്തിരിക്കുന്ന വിലാസങ്ങൾ അതിനായി സഹായിക്കും.

വിവിധതരം നശീകരണപ്രവർത്തനങ്ങൾ

ശൂന്യമാക്കൽ

ഒരു ലേഖനത്തിലെ എല്ലാകാര്യങ്ങളും നീക്കം ചെയ്യുന്നു(ചിലപ്പോൾ അവക്കുപകരം അശ്ലീലചുവയുള്ള കാര്യങ്ങൾ ചേർക്കുന്നു), വിക്കിപീഡിയയിൽ സാധാരണ കണ്ടുവരുന്ന നശീകരണപ്രവർത്തനമാണിത്. ചിലപ്പോൾ ലേഖനങ്ങളുടെ ആധികാ‍രത ഉറപ്പിക്കുന്നതിനുമുമ്പും ഇപ്രകാരം ചെയ്തു എന്നു വരാം.

സ്പാമുകൾ

വിക്കിപീഡിയയ്ക്കു പുറത്തുള്ള താളുകളിലേക്ക് വെറുതേ ലിങ്കുകൾ സൃഷ്ടിക്കപ്പെട്ടേക്കാം. പരസ്യലക്ഷ്യത്തോടെയോ, താനാരെന്നു കാണിക്കാനോ ആയേക്കാം.

കുട്ടിത്തമാർന്ന നശീകരണങ്ങൾ

നയങ്ങൾ പാലിക്കാതെ എഴുതിവെക്കുകയോ താളുകൾ ശൂന്യമാക്കുകയോ

ലഘുവായ നശീകരണങ്ങൾ

താളുകളിൽ തമാശകൾ എഴുതുകയോ, അഭ്യാസങ്ങൾ കാട്ടുകയോ ചെയ്യുക.

തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള നശീകരണങ്ങൾ

ഇത്തരം നശീകരണ പ്രവർത്തനങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. തെറ്റായ വിവരങ്ങൾ കൂട്ടിച്ചേർക്കുക, ദിനങ്ങൾ തിരുത്തുക, തെറ്റായ വിവരങ്ങളുടെ കൂടെ ശരിയായ കുറേ വിവരങ്ങളും കൂടിച്ചേർക്കുക മുതലായവ.

ശ്രദ്ധയാകർഷിക്കൽ നശീകരണങ്ങൾ

ഇടിച്ചുതാഴ്ത്തി എഴുതുക, ദേഷ്യപ്പെടുത്തുന്ന യൂസർനെയിമുകൾ ഉപയോഗിക്കുക മുതലായവ.

ഉപയോക്താവിന്റെ താളിലെ നശീകരണങ്ങൾ

ഉപയോക്താവിന്റെ താളിൽ അശ്ലീലമോ, അപ്രസക്തമോ, കളിയാക്കലുകളോ എഴുതുക

ചിത്രങ്ങളിലിലെ വിധ്വംസകത്വം

ആരെയെങ്കിലും കോപാകുലരാക്കുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക. രാഷ്ട്രീയ സന്ദേശങ്ങൾ ചിത്രങ്ങളിലൂടെ നൽകുക. ഉപയോഗമില്ലാത്ത ചിത്രങ്ങൾ നൽകുക മുതലായവ.

റ്റാഗുകളുടെ ദുരുപയോഗങ്ങൾ

വെറുതേ ഒരു താളിൽ {{AFD}} ചേർക്കുക മുതലായവ.

അക്ഷരങ്ങൾ കുത്തിനിറക്കുക

ലേഖനം മായ്ച്ച് അവിടെ “asdfklkjiop[qwerzcv.,mnb" എന്നോ "സ്ദ്ഫ്ഝ്ലസ്ജ്സ്ദ്ഫൊവെർ“ എന്നോ ഒക്കെ വെറുതേ എഴുതിവെക്കുക. ഇത് കാണുമ്പോൾ നശീകരണപ്രവർത്തനമാണോ എന്ന് രണ്ടുവട്ടം ആലോചിക്കേണ്ടതുണ്ട്. പരീക്ഷണകുതുകിയായ ഒരു ഉപയോക്താവിന്റെ ആദ്യപരീക്ഷണമാകാമത്.

ഒളിച്ചിരിക്കും നശീകരണങ്ങൾ

മുകളിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ താളിൽ ഒരു പക്ഷേ കാണാൻ കഴിയില്ലായിരിക്കും, അതേ സമയം താളുകൾ തിരുത്താൻ എടുക്കുമ്പോൾ കാണാനും കഴിയും അത്തരത്തിലുള്ളവയെ ഒളിച്ചിരിക്കും വിധ്വംസകത്വം എന്നു വിളിക്കുന്നു.

നശീകരണപ്രവർത്തനങ്ങൾ അല്ലാത്ത കാര്യങ്ങൾ

പുതിയ ഉപയോക്താക്കളുടെ പരീക്ഷണങ്ങൾ

മാറ്റിയെഴുതുക എന്ന ലിങ്കു കാണുന്ന ഒരു പുതിയ ഉപയോക്താവ്, ഇത് എനിക്കും ചെയ്യാൻ പറ്റുന്ന കാര്യമാണോ എന്ന ശങ്കയാൽ തിരുത്താൻ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യും അവരെ കടിച്ചുകുടയരുത്, അവർ വിക്കിപീഡിയയെ ഭാവിയിൽ മെച്ചപ്പെടുത്തിയേക്കാം. അവർക്ക് നല്ല ഒരു സ്വാഗതമാശംസിക്കുക. അവർക്ക് പരീക്ഷണമുറി കാട്ടിക്കൊടുക്കുക.

വിക്കിവിന്യാസവും വിക്കിശൈലികളും പഠിക്കൽ

ചില ഉപയോക്താക്കൾ വിക്കി ലേഖനങ്ങളുടെ ചട്ട പഠിച്ചുവരാൻ അല്പം സമയമെടുത്തേക്കാം. അവർ ചെയ്യുന്ന കാര്യങ്ങൾ നശീകരണ പ്രവർത്തനങ്ങളായി കാണരുത്. അവർക്ക് അല്പം സമയം കൊടുക്കുകയോ താങ്കൾ അവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശം നൽകുകയോ ചെയ്യുക.

സന്തുലതാ വെല്ലുവിളികൾ

വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാട് എന്ന നയം പലർക്കും മനസ്സിലാകാൻ ബുദ്ധിമുട്ടാണ്. എന്തിനേറെ പറയുന്നു പല വിക്കിപീഡിയാ പുലികളും അവിചാരിതമായി ഈ നയത്തിനെതിരായി പ്രവർത്തിക്കാറുണ്ട്. നാമെല്ലാരും തന്നെ നമ്മുടെ വിശ്വാസങ്ങളാൽ നയിക്കപ്പെടുന്നവരാണ്. അതുകൊണ്ട് ഇത്തരം പ്രവർത്തി അനുയോജ്യമല്ലായിരിക്കാം പക്ഷെ അതൊരു നാശമല്ല.

ധൈര്യപൂർവ്വമുള്ള തിരുത്തലുകൾ

വിക്കിപീഡിയർ ധൈര്യപൂർവ്വം തിരുത്തലുകൾ നടത്തുന്നവരാണ് അവർ അനുയോജ്യമല്ലെന്നു തോന്നുന്ന കാര്യങ്ങൾ താളിൽ നിന്നു നീക്കുകയോ സംവാദം താളിലേക്കു മാറ്റുകയോ ചെയ്തേക്കാം. അത് നശീകരണ പ്രവർത്തനമാണെന്നു കരുതരുത്.

തെറ്റുകൾ

ചിലപ്പോൾ ലേഖകർ അറിയാതെയോ അല്ലെങ്കിൽ താനെഴുതുന്ന കാര്യം പൂർണ്ണമായും ശരിയെന്നു കരുതിയോ തെറ്റുകൾ എഴുതിയേക്കാം. അവരെ വിധ്വംസകരാണെന്നു കരുതരുത്. തെറ്റുകൾ ആർക്കും പറ്റാം. അതിനെ കുറിച്ച് അവരോടാരായുക.

അസഹനീയത, വ്യക്തിപരമായ ആക്രമണം

ചിലർക്ക് ചിലരെ അംഗീകരിക്കാൻ സാധിക്കില്ല, പക്ഷെ അവർ ചെയ്യുന്നത് നശീകരണ പ്രവർത്തിയാണെന്നു പറയരുത്. അതുപോലെ തന്നെ വ്യക്തിപരമായി ആക്രമിക്കുന്നവരേയും അങ്ങനെ വിളിക്കരുത്(അവർ അങ്ങനെ ചെയ്യരുത് എന്നാണ് വിക്കിപീഡിയ ആഗ്രഹിക്കുന്നതെങ്കിൽ കൂടി)

നശീകരണപ്രവർത്തനങ്ങൾ എങ്ങനെ തിരിച്ചറിയാം

ഏറ്റവും നല്ലമാർഗ്ഗം പുതിയമാറ്റങ്ങളിൽ അന്വേഷിച്ചു നോക്കുകയാണ്. താങ്കൾ ശ്രദ്ധിച്ചുനോക്കുന്ന താളുകളിൽ ഇടക്കിടെ കണ്ണോടിക്കുക. നശീകരണപ്രവർത്തനങ്ങളെ പഴയ അവസ്ഥയിലേക്ക് തിരിച്ചുവെക്കുക; അപ്പോൾ അതിനുമുമ്പ് നല്ല കാര്യങ്ങൾ നടന്നിട്ടുണ്ടെന്നോർക്കുക.

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:നശീകരണം&oldid=2869905" എന്ന താളിൽനിന്ന് ശേഖരിച്ചത്