വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/63

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
float

കടലിൽ ജീവിക്കുന്ന ഒരു സസ്തനിയാണ് നീലത്തിമിംഗലം. ബലീൻ തിമിംഗലങ്ങളുടെ ഒരു ഉപജാതിയാണിവ. ലോകത്ത് ഇന്നുവരെയുള്ളതിൽ ഏറ്റവും വലിയ ജീവിയായി കണക്കാക്കപ്പെടുന്ന നീലത്തിമിംഗലങ്ങൾക്ക് 33 മീ. നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം. നീണ്ട ശരീരപ്രകൃതിയുള്ള നീലത്തിമിംഗലങ്ങളുടെ ശരീരം നീലകലർന്ന ചാരനിറത്തോടെയാണുണ്ടാവുക, ശരീരത്തിനടിഭാഗത്തേക്ക് നിറം കുറവാ‍യിരിക്കും. നീലത്തിമിംഗലങ്ങൾക്ക് കുറഞ്ഞത് മൂന്നുപജാതികളെങ്കിലും ഉണ്ടെന്നു കരുതുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ നീലത്തിമിംഗലങ്ങൾ എല്ലാ മഹാസമുദ്രങ്ങളിലും ധാരാളമായുണ്ടായിരുന്നു. പിന്നീടുണ്ടായ നാൽപ്പതു കൊല്ലങ്ങളിൽ തിമിംഗലവേട്ടക്കാർ ഇവയെ വൻ‌തോതിൽ വേട്ടയാടുകയും വംശനാശത്തിന്റെ വക്കിൽ എത്തിക്കുകയും ചെയ്തു. 1966-ൽ അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ രംഗത്തു വരികയും നീലത്തിമിംഗലങ്ങളെ വേട്ടയാടുന്നത് നിരോധിക്കുകയും ചെയ്തു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png

തിരുത്തുക