വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/58

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കൻ ഐക്യനാടുകളിലെ നഗരങ്ങളിൽ വച്ച് വലിപ്പത്തിൽ നാലാം സ്ഥാനത്തുള്ളതും ടെക്സസ് സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരവുമാണ്‌ ഹ്യൂസ്റ്റൺ . 2006ലെ കണക്കെടുപ്പുപ്രകാരം ഈ നഗരത്തിൽ 600 ചതുരശ്രമൈൽ (1,600 കി.മീ²). പ്രദേശത്ത് 2.14 ദശലക്ഷം ആളുകൾ വസിക്കുന്നു. ഹാരിസ് കൗണ്ടിയുടെ ആസ്ഥാനവും 5.6 ദശലക്ഷം ജനങ്ങൾ വസിക്കുന്നതും അമേരിക്കയിലെ ഏറ്റവും വലിയ ആറാമത്തെ മഹാനഗര (മെട്രോപ്പോളിറ്റൻ) പ്രദേശവുമായ ഹ്യൂസ്റ്റൺ–ഷുഗർലാൻഡ്–ബേടൗൺ മെട്രോപ്പോളീറ്റൻ പ്രദേശത്തിന്റെ സാമ്പത്തിക കേന്ദ്രവുമാണ്‌ ഹ്യൂസ്റ്റൺ. 1836 ഓഗസ്റ്റ് 30ന്‌ സഹോദരന്മാരായ അഗസ്റ്റസ് ചാപ്പ്മാൻ അല്ലെനും ജോൺ കിർബി അല്ലെനും ബഫല്ലോ ബയൂവിന്റെ തീരപ്രദേശങ്ങളിൽ ഹ്യൂസ്റ്റൻ സ്ഥാപിച്ചു. 1837 ജൂൺ 5ന്‌ ഇതൊരു നഗരമായി ഇൻകോർപ്പറേറ്റ് ചെയ്തു. ഈ അവസരത്തിൽ അന്നത്തെ ടെക്സസ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റും ജസീന്തോ യുദ്ധം നയിച്ച മുൻ ജനറലുമായ സാം ഹ്യൂസ്റ്റന്റെ നാമം നഗരത്തിനു നൽകുകയായിരുന്നു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png

തിരുത്തുക