വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/54
ദൃശ്യരൂപം
പതിനെട്ടാം നൂറ്റാണ്ടിലെ പ്രഖ്യാത ജർമ്മൻ തത്ത്വചിന്തകനാണ് ഇമ്മാനുവേൽ കാന്റ്. പൊതുവേ, ആധുനികകാലത്തെ ഏറ്റവും ശ്രദ്ധേയനായ തത്ത്വചിന്തകനായി അദ്ദേഹം കണക്കാക്കപ്പെട്ടുപോരുന്നു. ശുദ്ധയുക്തിയുടെ വിമർശനത്തിൽ താൻ അവതരിപ്പിച്ച സിദ്ധാന്തങ്ങളുടെ പ്രാധാന്യത്തെ സംഗ്രഹിച്ച് അദ്ദേഹം തന്നെ പറഞ്ഞത് അവ "തത്ത്വചിന്തയിൽ ഒരു കോപ്പർനിക്കൻ വിപ്ലവം സാധിച്ചു" എന്നാണ്. അദ്ദേഹത്തിന്റെ പ്രധാനകൃതിയായ "ശുദ്ധയുക്തിയുടെ വിമർശനം" യുക്തിയെക്കുറിച്ചുതന്നെയുള്ള ഒരന്വേഷണമാണ്. പരമ്പരാഗതമായ തത്ത്വമീമാംസയുടേയും ജ്ഞാനസിദ്ധാന്തത്തിന്റേയും നിശിതമായ വിമർശനവും ഈ വിഷയങ്ങളെക്കുറിച്ചുള്ള കാന്റിന്റെ നിലപാടുകളും അതിൽ അടങ്ങിയിരിക്കുന്നു.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |