വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/53
പൗലോസ് അപ്പസ്തോലൻ അഥവാ തർസൂസിലെ പൗലോസ് ആദ്യകാല ക്രൈസ്തവസഭയുടെ എറ്റവും ശ്രദ്ധേയരായ പ്രചാരകൻമാരിൽ ഒരാളായിരുന്നു. തർസൂസിൽ ജനിച്ച പൗലോസ്, പത്രോസ് ഉൾപ്പെടെയുള്ള പന്ത്രണ്ട് അപ്പസ്തോലന്മാരെപ്പോലെ, യേശുവിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ അനുയായിയോ സഹചാരിയോ ആയിരുന്നില്ല. അപ്പസ്തോലന്മാരുടെ നടപടികളുടെ പുസ്തകം അനുസരിച്ച്, ക്രിസ്തുമതത്തിലേക്ക് പൗലോസ് പരിവർത്തിതനായത്, ദമാസ്കസിലേക്കുള്ള യാത്രയിൽ വഴിമദ്ധ്യേ, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ദർശനം ലഭിച്ചതോടെയാണ്. തനിക്ക് സുവിശേഷം ലഭിച്ചത് മനുഷ്യരിൽ നിന്നല്ല യേശുക്രിസ്തുവിന്റെ വെളിപ്പെടുത്തലിൽ നിന്നാണ് എന്ന് പൗലോസ് അവകാശപ്പെട്ടിരുന്നു.
പുതിയനിയമത്തിലെ പതിമൂന്നു ലേഖനങ്ങൾ പരമ്പരാഗതമായി പൗലോസിന്റേതെന്ന് കരുതിപ്പോരുന്നു. അവയിൽ ചിലതിന്റെ കാര്യത്തിൽ പൗലോസാണു രചയിതാവ് എന്ന അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. പൗലോസ് ഏറെയും പറഞ്ഞുകൊടുത്ത് എഴുതിക്കുകയാണ് ചെയ്തതെന്നും, നേരിട്ടെഴുതുക പതിവില്ലായിരുന്നു എന്നും കരുതപ്പെടുന്നു.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |