വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/39
ദൃശ്യരൂപം
തിരുവിതാംകൂർ മഹാരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ കേരളത്തിലെ രാജാക്കന്മാരിൽ ഏറ്റവും ശ്രദ്ധേയനായിരുന്ന ഒരു വ്യക്തിയാണ്. കേരളചരിത്രത്തിൽ ജന്മിമേധാവിത്വത്തിന്റെ അന്ത്യത്തെയും ആധുനികയുഗത്തിന്റെ പിറവിയേയുമാണ് അദ്ദേഹത്തിന്റെ ഭരണകാലം കുറിക്കുന്നത് എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. കേരളത്തിന്റെ തെക്കും മദ്ധ്യഭാഗത്തും ഉള്ള പ്രദേശങ്ങളെ ചേർത്ത് ഒരു രാഷ്ട്രീയഏകീകരണം നടത്തിയതും സൈനികശക്തിയിൽ അധിഷ്ഠിതമായ ഒരു കേന്ദ്രീകൃത രാജഭരണം സ്ഥാപിച്ചതും മാർത്താണ്ഡവർമ്മയാണ്. പലതായി ചിതറിക്കിടന്നിരുന്ന രാജ്യങ്ങളെ ഒന്നാക്കി തിരുവിതാംകൂർ മഹാരാജ്യം പടുത്ത അദ്ദേഹം യുദ്ധതന്ത്രജ്ഞത കൊണ്ടും, ജന്മിത്വം അവസാനിപ്പിച്ച രാജാവ് എന്ന നിലയിലും പ്രസിദ്ധനാണ്. കൂടുതൽ വായിക്കുക..
തിരഞ്ഞെടുത്ത ലേഖനങ്ങൾ: തൃശൂർ പൂരം — തിരുവനന്തപുരം — ഓണം — കൂടുതൽ >>