വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/30
ദൃശ്യരൂപം
കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മേയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം എന്നു വിളിക്കുന്നത്. കശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്ഥാനി പട്ടാളവും കശ്മീർ തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്.