Jump to content

വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമാണ്‌ ഫുട്ബോൾ അഥവാ കാൽപന്തുകളി. പതിനൊന്നു പേരടങ്ങുന്ന രണ്ടു ടീമുകൾ തമ്മിലുളള മത്സരമാണിത്‌. ഏറ്റവും കൂടുതൽ ഗോൾ നേടുന്നവർ കളി ജയിക്കുന്നു. കാലുകൊണ്ടാണു പ്രധാനമായും ഫുട്ബോൾ കളിക്കുന്നതെങ്കിലും കയ്യൊഴികെ മറ്റെല്ലാ ഭാഗങ്ങളും കളിക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്‌. ഏന്നാൽ ഇരു ടീമിലെയും ഗോൾ‍കീപ്പർമാർക്ക്‌ പന്തു കൈകൊണ്ടു തൊടാം. ഫുട്ബോൾ എന്ന പേരിൽ മറ്റു ചില കളികളുമുണ്ട്‌. തെറ്റിദ്ധാരണ ഒഴിവാക്കാൻ സോക്കർ എന്നും കാൽപന്തുകളി അറിയപ്പെടുന്നു. ഫെഡറേഷൻ ഓഫ്‌ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ,ഫിഫ, ആണ്‌ ഈ കളിയുടെ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതും നടപ്പിലാക്കുന്നതും.ലളിതമായ നിയമങ്ങളും പരിമിതമായ സൌകര്യങ്ങൾ മതി എന്നതുമാണ്‌ ഫുട്ബോളിനെ ജനപ്രിയമാക്കാൻ കാരണങ്ങൾ. 200 രാജ്യങ്ങളിലായി കോടിക്കണക്കിനാളുകൾ ഈ കായികവിനോദത്തിലേർപ്പെടുന്നുണ്ട്‌. ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, യൂറോപ്പ്‌ എന്നിവിടങ്ങളിലാണ്‌ ഫുട്ബോളിന്‌ ഏറ്റവും പ്രചാരമുളളത്‌.
‍കൂടുതൽ വായിക്കുക