വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/10
ദൃശ്യരൂപം
വിഷനാഗങ്ങളിൽ കരയിൽ ജീവിക്കുന്നവിൽ ഏറ്റവും നീളമേറിയ ഉരഗമാണു രാജവെമ്പാല (ഒഫിയൊഫാഗസ് ഹന്നാ). പൂർണ്ണവളർച്ചയെത്തിയ രാജവെമ്പാലയ്ക്ക് 18 അടിയോളം (എകദേശം 5.5. മീറ്റർ) നീളം വന്നേയ്ക്കും. ന്യൂറോടോക്സിൻ ഗണത്തിൽ പെടുന്ന രാജവെമ്പാലയുടെ വിഷത്തിനു ഒരു ശരാശരി മനുഷ്യനെ പതിനഞ്ചുമിനുറ്റുകളിൽ കൊല്ലുവാനുള്ള കഴിവുണ്ടു്.
വിഷനാഗങ്ങളടക്കം മറ്റു നാഗങ്ങളെ ആഹാരമാക്കുന്ന രാജവെമ്പാലയുടെ സ്വഭാവത്തെയാണു ശാസ്ത്രീയനാമത്തിലെ ഒഫിയൊഫാഗസ് എന്ന പദം സൂചിപ്പിക്കുന്നതു്. രാജവെമ്പാലയുടെ ആംഗലേയനാമമായ King Cobra എന്ന പേരിൽ നിന്നും പ്രസ്തുതഉരഗം, മൂർഖൻ (നജാ നജാ) പാമ്പുകളിൽ വലിയതെന്നുള്ള ധാരണ പൊതുവായിട്ടുണ്ടു്. നജാ കുടുംബത്തിൽ പെടുന്ന പാമ്പുകളെ പോലെ പത്തി വിടർത്തുവാൻ കഴിയുന്നതൊഴികെ മൂർഖനുമായി യാതൊരു സാമ്യവും രാജവെമ്പാലയ്ക്കില്ല.