വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/95
ദൃശ്യരൂപം
മഹാസമുദ്രങ്ങളിൽ വിസ്തൃതിയിൽ രണ്ടാംസ്ഥാനത്തുള്ള സമുദ്രമാണ് അറ്റ്‌ലാന്റിക് മഹാസമുദ്രം. 10,64,00,000 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ സമുദ്രം ഭൂമിയുടെ മൊത്തം ഉപരിതലത്തിന്റെ ഇരുപത് ശതമാനമാണ്. വടക്കേയറ്റം ആർട്ടിക് സമുദ്രവും, കിഴക്കുഭാഗത്ത് യൂറോപ്പ്, ആഫ്രിക്ക വൻകരകളും, പടിഞ്ഞാറുഭാഗത്ത് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക വൻ കരകളും, തെക്കു ഭാഗത്ത് അന്റാർട്ടിക്കയും സ്ഥിതിചെയ്യുന്നു. 330 മീറ്റർ ശരാശരി ആഴമുള്ള അറ്റ്ലാന്റിക് സമുദ്രത്തിന്റെ പരമാവധി ആഴം 8,380 മീറ്ററാണ്. ഗ്രീക്ക് പുരാണത്തിലെ അറ്റ്ലസ് എന്ന ദേവനിൽ നിന്നാണ് സമുദ്രത്തിന് ആ നാമം ലഭിച്ചത്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭൂമധ്യരേഖക്ക് വടക്കുള്ള ഭാഗത്തെ വടക്കേ അറ്റ്ലാന്റിക്ക് മഹാസമുദ്രമെന്നും തെക്കുഭാഗത്തെ തെക്കെ അറ്റ്ലാന്റിക്ക് സമുദ്രമെന്നും പരാമർശിക്കാറുണ്ട്.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |