വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/93
ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ആവിഷ്കരിച്ച ഒരു ബൗളിങ് തന്ത്രമാണ് ബോഡിലൈൻ അഥവാ ഫാസ്റ്റ് ലെഗ് തിയറി. 1932 - 33 ലെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ (ആഷസ് പരമ്പര) ഓസ്ട്രേലിയയുടെ വിഖ്യാത ബാറ്റ്സ്മാനായ ഡോൺ ബ്രാഡ്മാനെതിരെ പ്രയോഗിക്കാനാണ് പ്രധാനമായും ഈ തന്ത്രം രൂപീകരിച്ചത്. പന്ത്, ക്രിക്കറ്റ് പിച്ചിൽ ബാറ്റ്സ്മാനിൽ നിന്ന് പരമാവധി അകലെ (പിച്ചിന്റെ തുടക്കത്തിലായി) ലെഗ് സ്റ്റമ്പിന്റെ നേരെ കുത്തിച്ച് ബാറ്റ്സ്മാന്റെ ശരീരത്തിനു നേരെയായി (In the line of body) ഉയർത്തുന്നു. സ്ക്വയർ ലെഗ്ഗിനു പിന്നിലായി ധാരാളം ഫീൽഡർമാരെ വിന്യസിച്ച് ലെഗ് സൈഡിലേക്കുള്ള ബാറ്റ്സ്മാന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയും തന്മൂലം വിക്കറ്റെടുക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ തന്ത്രം. ഈ തന്ത്രം ശാരീരിക ഭീഷണിയുയർത്തുന്നവയായി പരിഗണിക്കുന്നു. ബോഡിലൈൻ ബൗളിങ് മൂലം ഗുരുതരമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഈ സംഭവം ഇപ്പോഴും ഒരു വിവാദ വിഷയമായി നിൽക്കുന്നു. അടുത്ത രണ്ടു പതിറ്റാണ്ടുകളിൽ ഈ തന്ത്രം തടയുന്നതിനായി ക്രിക്കറ്റ് നിയമങ്ങളിൽ ധാരാളം മാറ്റങ്ങൾ വരുത്തി.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |