വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/90

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൃഹദ്ദേശ്വരക്ഷേത്രത്തിലെ രാജരാജചോളന്റെ പ്രതിമ
ബൃഹദ്ദേശ്വരക്ഷേത്രത്തിലെ രാജരാജചോളന്റെ പ്രതിമ
തെക്കേ ഇന്ത്യയിൽ ക്രി.വ. 13-ആം നൂറ്റാണ്ടുവരെ ഭരണം നടത്തിയ തമിഴ് സാമ്രാജ്യമായിരുന്നു ചോളസാമ്രാജ്യം അഥവാ ചോഴസാമ്രാജ്യം. ഈ സാമ്രാജ്യത്തെക്കുറിച്ചുള്ള ഏറ്റവും പുരാതന പരാമർശം അശോകന്റെ ശിലാശാസനങ്ങളിൽ നിന്നാണ്‌ (ക്രി.മു. 3-ആം നൂറ്റാണ്ട്). കാവേരി നദിയുടെ ഫലഭൂയിഷ്ഠമായ നദീതടങ്ങളിൽ നിന്നാണ് ഈ സാമ്രാജ്യത്തിന്റെ ആരംഭം. ആദ്യകാല ചോളരാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ കരികാല ചോളൻ ആണ്. മദ്ധ്യകാല ചോളരാജാക്കന്മാരിൽ പ്രമുഖർ രാജരാജ ചോളൻ, രാജേന്ദ്ര ചോളൻ, കുലോത്തുംഗ ചോളൻ ഒന്നാമൻ എന്നിവരാണ്.
ചോളസാമ്രാജ്യത്തിന്റെ ഹൃദയഭാഗം ഫലഭൂയിഷ്ഠമായ കാവേരി നദീതടമായിരുന്നു, എന്നാൽ തങ്ങളുടെ ശക്തിയുടെ ഉന്നതിയിൽ, 9-ആം നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതൽ 13-ആം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കാലത്ത് ചോളർ വളരെ വിസ്തൃതമായ ഒരു പ്രദേശം ഭരിച്ചു. തുംഗഭദ്രയുടെ തെക്കുള്ള പ്രദേശങ്ങളാകെ രണ്ടുനൂറ്റാണ്ടില്പ്പരം കാലത്തേക്ക് ചോളർ ഒന്നിപ്പിച്ച് ഭരിച്ചു. രാജരാജചോളൻ ഒന്നാമന്റെയും അദ്ദേഹത്തിന്റെ മകനായ രാജേന്ദ്രചോളൻ ഒന്നാമന്റെയും കാലത്ത് ചോളസാമ്രാജ്യം തെക്കേ ഏഷ്യയിലെയും തെക്കുകിഴക്കേ ഏഷ്യയിലെയും ഒരു സൈനിക, സാമ്പത്തിക, സാംസ്കാരിക ശക്തിയായി.
ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക