വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/151

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസിസ് സേവിയർ പോർചുഗലിലെ ജോൺ മൂന്നാമനോട് പോർച്ചുഗീസ് ഇന്ത്യയിലേക്ക് ഒരു കാതലിക് പര്യവേഷണത്തിന് അഭ്യർത്ഥിക്കുന്നു
ഫ്രാൻസിസ് സേവിയർ പോർചുഗലിലെ ജോൺ മൂന്നാമനോട് പോർച്ചുഗീസ് ഇന്ത്യയിലേക്ക് ഒരു കാതലിക് പര്യവേഷണത്തിന് അഭ്യർത്ഥിക്കുന്നു

പോർച്ചുഗീസ് മതദ്രോഹവിചാരണകളുടെ ഭാഗമായി പോർച്ചുഗീസ് ഇന്ത്യയിലെയും ഏഷ്യയിലെ മറ്റു പോർച്ചുഗീസ് സാമ്രാജ്യങ്ങളിലെയും മതദ്രോഹവിചാരണകൾ നടത്തിയിരുന്നത് ഗോവയിലാണ്. ഇവയെ ആകെക്കൂടി ഗോവയിലെ മതദ്രോഹവിചാരണകൾ(Goa Inquisition) എന്ന് വിളിക്കുന്നു. 1560 -ൽ തുടക്കമിട്ട ഈ പരിപാടി 1774 മുതൽ 1778 വരെ മുടങ്ങിയതൊഴിച്ചാൽ 1812 -ൽ നിരോധിക്കുന്നതുവരെ തുടർന്നു. ഇക്കാര്യത്തെപ്പറ്റി ബാക്കിയുള്ള രേഖകൾ പരിശോധിച്ച എച്.പി.സലോമോനും യഹൂദപണ്ഡിതനായ ഇസ്‌ഹാക് എസ്. ഡി. സാസ്സൂണും പറയുന്നതുപ്രകാരം 1561 മുതൽ 1774 വരെ 16,202 ആൾക്കാരെയാണ് മതദ്രോഹകാര്യങ്ങൾക്കായി വിചാരണ ചെയ്തത് എന്നാണ്. ഇതിൽ 57 പേരെ വധശിക്ഷയ്ക്കു വിധിച്ച് കൊല്ലുകയും 64 പേരെ കോലത്തിൽ കെട്ടി കത്തിക്കുകയുമാണ് ചെയ്തത്. മറ്റു പലർക്കും കുറഞ്ഞശിക്ഷകളാണ് നൽകിയത്, എന്നാൽ വിചാരണ നടത്തപ്പെട്ട പലരുടെയും വിധിയെപ്പറ്റി യാതൊരു അറിവുമില്ല.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക