വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/148
ദൃശ്യരൂപം
മൈസൂർ രാജാവായിരുന്ന ഹൈദർ അലിയും പിന്നീട് ടിപ്പു സുൽത്താനും സാമൂതിരിയുടെ കോഴിക്കോട് അടക്കമുള്ള, വടക്കൻ കേരളത്തിലേക്ക് നടത്തിയ സൈനിക അധിനിവേശത്തെയാണ് (1766–1792) കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം (Mysorean invasion of Kerala) എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. അതിനുശേഷം കൊച്ചിരാജ്യത്തെയും മൈസൂരിനു കപ്പം നൽകുന്ന രാജ്യമാക്കി മാറ്റുകയുണ്ടായി. അറബിക്കടലിലെ തുറമുഖങ്ങളിലെക്കുള്ള എളുപ്പമായ മാർഗ്ഗം തുറന്നുകിട്ടലായിരുന്നു ഈ അധിനിവേശത്തിന്റെ മുഖ്യകാരണം. മലബാറിലെ നാട്ടുരാജ്യങ്ങളുടെ മുകളിൽ തങ്ങൾക്കുള്ള പിടി കൂടുതൽ മുറുക്കുവാനും കൊച്ചിക്കു ശേഷം മൈസൂർ സുൽത്താന്മാർ ആക്രമിച്ച തിരുവിതാംകൂറിനെ വെറുമൊരു സാമന്തരാജ്യം ആക്കുവാനും ഈസ്റ്റ് ഇന്ത്യ കമ്പനിയെ മൈസൂരിന്റെ ഈ അധിനിവേശം സഹായിച്ചു.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |