വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/146
Jump to navigation
Jump to search
ഒരു നാസി ഷുട്സ്റ്റാഫൽ ഉദ്യോഗസ്ഥനും നാസി തലവനുമായിരുന്നു അഡോൾഫ് എയ്‌ക്‌മാൻ. ഹോളോകാസ്റ്റിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു എയ്‌ക്‌മാൻ. എസ്സ് എസ്സ് നേതാവ് റീൻഹാർഡ് ഹെയ്‌ഡ്രികിന്റെ നിർദ്ദേശപ്രകാരം ജൂതന്മാരെ കൂട്ടമായി കോൺസൻട്രേഷൻ ക്യാമ്പുകളിൽ എത്തിക്കാനും കൂട്ടക്കൊല നടത്താനുമുള്ള കാര്യങ്ങൾ സജ്ജീകരിക്കാനുള്ള ഉത്തരവാദിത്തം എയ്‌ക്‌മാന് ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനി പരാജയപ്പെട്ടപ്പോൾ എയ്ക്ക്മാൻ അർജന്റീനയിലേക്ക് നാട് വിട്ടു. അവിടെ ബെൻസ് കമ്പനിയുടെ ഉദ്യോഗസ്ഥനായി കഴിഞ്ഞ എയ്ക്ക്മാനെ 1960 -ൽ ഇസ്രായേലി ചാരസംഘടനയായ മൊസാദ് പിടികൂടി. എയ്‌ക്‌മാനെ പിന്നീട് ഇസ്രായേലിൽ കൊണ്ടുവന്നു വിചാരണക്ക് ശേഷം 1962 -ൽ തൂക്കിക്കൊന്നു.
![]() |
കൂടുതൽ വായിക്കുക... | ||||
![]() |
തിരഞ്ഞെടുത്ത ലേഖനങ്ങൾ | ![]() |
സംശോധനായജ്ഞം | ![]() |
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ |