Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/133

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖ നേതാവാണ്‌ നെൽസൺ മണ്ടേല (ജനനം 1918, ജൂലൈ 18 - മരണം: 2013 ഡിസംബർ 5). ദക്ഷിണാഫ്രിക്കയിൽ വർണ്ണവംശീയ വ്യത്യാസമില്ലാതെ നടന്ന ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പിൽ വിജയിച്ച മണ്ടേല 1994 മുതൽ 1999 വരെ ആ രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്നു . 1993-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഇദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ഇദ്ദേഹം നീഗ്രോകൾക്കെതിരെ വെള്ളക്കാർ നടത്തിയ വർണ്ണവിവേചനത്തിനെതിരെ ആദ്യം അക്രമസമരപാതയും പിന്നീട് അഹിംസാസമരമാതൃകയും പിന്തുടർന്നു. രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങൾ ചുമത്തി ഭരണകൂടം 27 വർഷത്തോളം ഇദ്ദേഹത്തെ തടവ് ശിക്ഷയ്ക് വിധേയനാക്കി. മാഡിബ എന്ന് ദക്ഷിണാഫ്രിക്കക്കാർ ബഹുമാനപുരസ്സരം വിളിക്കുന്ന മണ്ടേലയെ ലോകമെമ്പാടും സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും പ്രതീകമായി കരുതുന്നു. എന്നാൽ വർണ്ണവിവേചനത്തെ അനുകൂലിച്ചവർ അദ്ദേഹത്തെ തീവ്രവാദിയായി വിശേഷിപ്പിച്ചു.
ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക