വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/128
ദൃശ്യരൂപം
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ് ജൂതമതം അഥവാ യഹൂദമതം. മൂന്ന് പ്രമുഖ അബ്രഹാമികമതങ്ങളിൽ ഒന്നുമാണിത്. ദൈവം ഏകനാണെന്നും, യഹൂദർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനമാണെന്നുമുള്ള വിശ്വാസമാണ് യഹൂദധാർമ്മികതയുടെ കാതൽ. തെക്കൻ മെസപ്പൊട്ടേമിയയിലെ കൽദായരുടെ ഉറിൽ നിന്ന് ഹാരാൻ വഴി ദൈവികമായ തെരഞ്ഞെടുപ്പിലൂടെ വാഗ്ദത്തഭൂമിയായ ഇസ്രായേലിലെത്തിയവനും "എല്ലാ വിശ്വാസികളുടേയും പിതാവുമായ" അബ്രഹാമിന്റെ ധാർമ്മികപാരമ്പര്യത്തിൽ പെട്ടവരായി യഹൂദർ സ്വയം കണക്കാക്കുന്നു. അബ്രഹാമിന്റെ പേരക്കിടാവായ യാക്കോബിന്റെ പന്ത്രണ്ടു മക്കളിൽ ഒരാളായ യഹൂദയുടെ പേരിലാണ് ഈ മതം ഇന്നറിയപ്പെടുന്നത്. ഇന്നത്തെ യഹുദതയിൽ പൊതുവേ, പ്രത്യേകിച്ച് അമേരിക്കയിൽ, ആധുനികതയുമായുള്ള പാരസ്പര്യത്തിൽ രൂപപ്പെട്ട നാലു മതഭേദങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ട്.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |