വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/120
Jump to navigation
Jump to search
അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രമാണ് സൗദി അറേബ്യ. മദ്ധ്യപൗരസ്ത്യദേശത്തെ ഒരു സമ്പന്നരാഷ്ട്രമായ സൗദി അറേബ്യയുടെ തലസ്ഥാനം റിയാദ് ആണ്. സമ്പൂർണരാജഭരണമാണ് ഇവിടത്തെ ഭരണക്രമം. ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന അപൂർവ്വരാജ്യങ്ങളിലൊന്നുമാണിത്. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് രാജാവാണ് സൗദി അറേബ്യയിലെ ഇപ്പോഴത്തെ ഭരണാധികാരി. രണ്ട് വിശുദ്ധ പള്ളികളുടെ നാട് എന്ന പേരിലും സൗദി അറേബ്യ അറിയപ്പെടാറുണ്ട്. ഇസ്ലാമികരാഷ്ട്രമായ സൗദി അറേബ്യയിലെ 99 ശതമാനം ജനങ്ങളും മുസ്ലിങ്ങളാണ്. മുസ്ലിങ്ങളുടെ വിശുദ്ധനഗരങ്ങളായ മക്കയും മദീനയും ഇവിടെ സ്ഥിതിചെയ്യുന്നു. ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ് സൗദി അറേബ്യയുടേത്.
![]() |
കൂടുതൽ വായിക്കുക... | ||||
![]() |
തിരഞ്ഞെടുത്ത ലേഖനങ്ങൾ | ![]() |
![]() |