വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/113

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രക്താതിമർദ്ദം

രക്തസമ്മർദ്ദം സാധാരണനില വിട്ട് ഉയരുന്നതിനെയാണ് അമിതരക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം എന്നു പറയുന്നത്. (ഇംഗ്ലീഷ്: Hypertension) HT, HTN, HPN എന്നീ ചുരുക്കെഴുത്തുകളും ഉപയോഗിക്കപ്പെടുന്നു. സാധാരണ സംസാരത്തിൽ ബ്ലഡ് പ്രഷർ എന്നതുകൊണ്ടും ഇതാണ്‌ അർഥമാക്കുന്നത്. രക്തസമ്മർദ്ദം 140/90 എന്ന പരിധിയിൽ കൂടുന്നതിനെയാണ് രക്താതിമർദ്ദം എന്ന് വൈദ്യശാസ്ത്രപരമായി നിർവചിച്ചിരിക്കുന്നത്. രക്താതിമർദ്ദത്തെ പ്രാഥമിക രക്താതിമർദ്ദം എന്നും ദ്വിതീയ രക്താതിമർദ്ദം എന്നും രണ്ടായി തിരിച്ചിരിക്കുന്നു. പ്രത്യേകകാരണമൊന്നും കൂടാതെ പ്രായമാകുന്നതിന്റെ ഭാഗമായി രക്തസമ്മർദ്ദം ക്രമേണ ഉയർന്ന് രക്താതിമർദ്ദം ഉണ്ടാകുന്നതിനെയാണ് പ്രാഥമിക രക്താതിമർദ്ദം അഥവാ അനിവാര്യമായ രക്താതിമർദ്ദം എന്നു പറയുന്നത്. മറ്റേതെങ്കിലും രോഗത്തിന്റെ ഭാഗമായി രക്താതിമർദ്ദം ഉണ്ടാകുന്നതിനെ ദ്വിതീയ രക്താതിമർദ്ദം എന്നു പറയുന്നു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png

തിരുത്തുക