Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/105

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെഞ്ചിന്റെ എക്സ്-റേ ചിത്രം: വലതു ശ്വാസകോശത്തിൽ (ചിത്രത്തിൽ ഇടത്) ഏകദേശം ത്രികോണാകൃതിയിലായി കാണുന്ന വെളുത്ത പടലം ന്യുമോണിയയെത്തുടർന്ന് ശ്വാസകോശ മൃദൂതകത്തിൽ വന്ന വീക്കത്തെയും പഴുപ്പിനെയും സൂചിപ്പിക്കുന്നു
നെഞ്ചിന്റെ എക്സ്-റേ ചിത്രം: വലതു ശ്വാസകോശത്തിൽ (ചിത്രത്തിൽ ഇടത്) ഏകദേശം ത്രികോണാകൃതിയിലായി കാണുന്ന വെളുത്ത പടലം ന്യുമോണിയയെത്തുടർന്ന് ശ്വാസകോശ മൃദൂതകത്തിൽ വന്ന വീക്കത്തെയും പഴുപ്പിനെയും സൂചിപ്പിക്കുന്നു

ശ്വസനേന്ദ്രിയത്തിലെ വായു അറകളിൽ രോഗാണുക്കൾ പെരുകി ശ്വസനേന്ദ്രീയ മൃദൂതകത്തിൽ വീക്കവും പഴുപ്പും ഉണ്ടാക്കുന്ന അവസ്ഥയാണു ന്യുമോണിയ. ലോകത്താകമാനം കുട്ടികളുടെ മരണകാരണമാകുന്ന രോഗങ്ങളിൽ ഒന്നാംസ്ഥാനമാണു ന്യുമോണിയയ്ക്കുള്ളത്. ബാക്റ്റീരിയ, വൈറസുകൾ, പൂപ്പലുകൾ എന്നിങ്ങനെ പലതരം അണുക്കളാണ് പ്രാഥമികമായും ന്യുമോണിയ ഉണ്ടാക്കുന്നതെങ്കിലും അണുബാധയിലേക്ക് നയിക്കുന്ന ദ്വിതീയഘടകങ്ങളെയും രോഗകാരണമായിത്തന്നെ കണക്കാക്കാറുണ്ട്. വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ന്യുമോണിയയെ പലതായി വർഗ്ഗീകരിച്ചിരിക്കുന്നു. ആന്റിബയോട്ടിക്കുകളാണു മുഖ്യമായും ന്യുമോണിയ ചികിത്സിക്കാൻ ഉപയോഗിക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ വ്യാപക ഉപയോഗം രോഗികളിലെ രോഗഗതിയെ വളരെയധികം സ്വാധീനിക്കുകയും ന്യുമോണിയാ ബാധയെത്തുടർന്നുള്ള മരണനിരക്ക് കുറയ്ക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക