വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/101

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെൻ ജോൺസൻ (സാഹിത്യകാരൻ)
ബെൻ ജോൺസൻ (സാഹിത്യകാരൻ)

നവോത്ഥാനകാലത്തെ ഒരു ഇംഗ്ലീഷ് നാടകകൃത്തും കവിയും നടനുമായിരുന്നു ബെഞ്ചമിൻ ജോൺസൻ. വോൾപോൺ, ദി ആൽക്കെമിസ്റ്റ്, ബർത്തലോമ്യൂ ഫെയർ തുടങ്ങിയ ഹാസ്യനാടകങ്ങളുടേയും കുറേ ഭാവഗീതങ്ങളുടേയും പേരിലാണ് വില്യം ഷേക്സ്പിയറിന്റെ സമകാലീകനായിരുന്ന അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത് . എലിസബത്തൻ കാലത്തിനുശേഷം വന്ന ജേക്കബിയൻ, കരോളിയൻ, ക്രോംവെല്ലിയൻ കാലങ്ങളിലെ ഇംഗ്ലീഷ് നാടകകൃത്തുക്കളേയും കവികളേയും ജോൺസൻ വളരെയേറെ സ്വാധീനിച്ചു. വിപുലമായ പുസ്തകപരിചയവും അടങ്ങാത്ത വിവാദപ്രേമവും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. ജെയിംസ് രാജാവിന്റെ ഭരണത്തിന്റെ ആദ്യദശകത്തിൽ ജോൺസന് നാടകകൃത്ത് എന്ന നിലയിൽ നല്ലകാലമായിരുന്നു. 1616 ആയപ്പോഴേക്ക് അദ്ദേഹം തന്റെ പ്രശസ്തിക്ക് ആധാരമായ നാടകങ്ങളെല്ലാം രചിച്ചുകഴിഞ്ഞിരുന്നു. നവോത്ഥാനകാലത്തെ മറ്റ് ഇംഗ്ലീഷ് നാടകകൃത്തുക്കളുടെയെന്നപോലെ, ജോൺസന്റേയും എല്ലാ രചനകളും ലഭ്യമായിട്ടില്ല.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക