വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/100
സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. വലിപ്പം കൊണ്ട് ആറാമത്തെ സ്ഥാനമുള്ള ശുക്രൻ 224.7 ഭൗമദിനങ്ങൾ കൊണ്ടാണ് സൂര്യനെ ഒരു തവണ പരിക്രമണം ചെയ്യുന്നത്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർഗോളം ശുക്രനാണ്, ഇതിന്റെ ദൃശ്യകാന്തിമാനം -4.6 ന് അടുത്തുവരെയാകാം. ഭൂമിയേക്കാൾ സൂര്യനോട് അടുത്ത ഗ്രഹമായതിനാൽ സൂര്യനിൽ നിന്ന് വളരെ അകന്ന് ഇത് കാണപ്പെടില്ല, അതിനാൽ തന്നെ ഇത് പ്രത്യക്ഷമാകുന്ന പരമാവധി കോണിയ അകലം 47.8° ആണ്. സൂര്യോദയത്തിന് അല്പംമുൻപും സൂര്യാസ്തമയത്തിന് അല്പംശേഷവും ആണ് ശുക്രൻ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുക, ഇത് കാരണമായി ഇതിനെ പ്രഭാതനക്ഷത്രം എന്നും സന്ധ്യാനക്ഷത്രം എന്നും വിളിക്കുന്നു. റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |