വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-12-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോട്ടക്കുന്നിന്റെ പ്രവേശനകവാടം
കോട്ടക്കുന്നിന്റെ പ്രവേശനകവാടം

മലപ്പുറം ജില്ലയിൽ ജില്ലാ കളക്ടറേറ്റിന് അടുത്തായി സ്ഥിതി ചെയ്യുന്ന കുന്നാണ്‌ കോട്ടക്കുന്ന്. കുന്നിനു മുകളിൽ സാമൂതിരിമാർ നിർമ്മിച്ച ഒരു പഴയ കോട്ടയുടെ അവശിഷ്ടമുണ്ട്. വേട്ടക്കൊരുമകൻ ക്ഷേത്രവും, ചുമർചിത്രങ്ങൾക്കു പ്രസിദ്ധമായ ശിവക്ഷേത്രവും കുന്നിനടുത്തായുണ്ട്. കുന്നിനു മുകളിൽ വിശാലമായ പുൽപ്പരപ്പ്‌. പുൽ‍പ്പരപ്പിനു നടുവിൽ ഭീതിയുണർത്തുന്ന കൊലക്കിണർ. വെള്ളമില്ലാത്ത കിണറിന്നുള്ളിൽ വളർച്ചമുറ്റിയ ഒരു വയസ്സൻ പടുമരവുമുണ്ട്. ഖിലാഫത്തു നേതാക്കളുടെ വിചാരണസ്‌ഥലം ആണ്‌‍ ഇതെന്ന് കരുതുന്നു.

കോട്ടക്കുന്നിന്റെ പ്രവേശനകവാടമാണ്‌ ചിത്രത്തിൽ കാണുന്നത്.

ഛായാഗ്രഹണം: Bluemangoa2z

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>