വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-10-2007
ദൃശ്യരൂപം
ചാമ്പയുടെ വർഗ്ഗത്തിൽപ്പെട്ട ഒരിനമായ സിസിജിയം ജമ്പോസ് എന്ന പനിനീർച്ചാമ്പ കുറ്റിച്ചെടിയുടെ വർഗ്ഗമാണെങ്കിലും 25 മീറ്റർ ഉയരം വരെ ഉയരത്തിൽ വളരാറുണ്ട്. ഇതിന്റെ ഫലത്തിന് പനീനീരിന്റെ സ്വാദും ഗന്ധവും ഉള്ളവയാണ്. അതുകൊണ്ട് ഇംഗ്ലീഷിൽ റോസ് ആപ്പിൾ മരം എന്നാണിതിനെ പറയുന്നത്. സംസ്കൃതത്തിൽ ജമ്പുദ്വീപം എന്നത് ഇന്ത്യയുടെ മറ്റൊരു പേരാണ്, ഇതിൽ നിന്നാണ് ജാമ്പ എന്ന പദം ഉണ്ടായത്.
പനിനീർച്ചാമ്പയുടെ പൂക്കളാണ് ചിത്രത്തിൽ കാണുന്നത്.
ഛായാഗ്രാഹകൻ: ചള്ളിയാൻ