വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-07-2019
ടിറ്റുകൾ എന്ന പക്ഷികുടുംബത്തിൽ ഉൾപ്പെടുന്ന ചേക്കയിരിക്കുന്ന പക്ഷിയാണ് പച്ചമരപ്പൊട്ടൻ. ഉഷ്ണമേഖലാ വനപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാകെ കാണപ്പെടുന്നെങ്കിലും ഈ പക്ഷികളെ ശ്രീലങ്കയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രാണികളെയും ചിലന്തികളെയും അകത്താക്കുന്ന സ്വഭാവക്കാരായ ഇവ ചിലപ്പോൾ പഴങ്ങളും ഭക്ഷിക്കുന്നു. പതിമൂന്ന് സെന്റിമീറ്റർ വരെ വലിപ്പം ഉണ്ടാകുന്ന പച്ചമരപ്പൊട്ടന്മാരുടെ ശരീരത്തിൽ കറുപ്പും മഞ്ഞയും ഇടകലർന്നു കാണാം. പെൺ പക്ഷികൾക്കും പ്രായംകുറഞ്ഞ പക്ഷികൾക്കും അല്പം മങ്ങിയ നിറങ്ങളാണ്. മരംകൊത്തി, കുട്ടുറുവൻ പക്ഷികൾ ഉണ്ടാക്കുന്ന മാളങ്ങളിൽ ആണ് ഇവ താമസിക്കുന്നത്, സ്വന്തമായും മാളങ്ങൾ ഉണ്ടാക്കാം. ചിലപ്പോൾ മനുഷ്യർ ഉണ്ടാക്കുന്ന നിർമ്മാണ സ്ഥലങ്ങളിലെ പോടുകളിലും ഇവ താമസിക്കുന്നു. ചുവന്ന പൊട്ടുകളുള്ള മൂന്നുമുതൽ അഞ്ച് വരെ മുട്ടകൾ ഇവ ഇടുന്നു.
ഛായാഗ്രഹണം: അജിത് ഉണ്ണികൃഷ്ണൻ