വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-05-2021
ദൃശ്യരൂപം
മിക്ക ഏഷ്യൻ രാജ്യങ്ങളിലും സാധാരണയായി കാണപ്പെടുന്ന ചെറിയ ഇനം കല്ലൻ തുമ്പിയാണ് നാട്ടുനിലത്തൻ. ആൺതുമ്പികൾ ആകെ നീലനിറത്തിലോ അല്ലെങ്കിൽ കറുത്ത പൊട്ടുള്ള നേർത്ത പച്ച കലർന്ന നീല നിറത്തിലും, പെൺതുമ്പികൾ മഞ്ഞനിറത്തിലും കാണപ്പെടുന്നു. കേരളത്തിൽ വർഷം മുഴുവൻ വളരെ സാധാരണയായി കണ്ടു വരുന്ന ഈ തുമ്പി പേര് അന്വർത്ഥമാക്കും വിധം കൂടുതൽ സമയവും നിലത്താണ് ഇരിക്കുക.
ഛായാഗ്രഹണം: ജീവൻ ജോസ്