വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-05-2016
ദൃശ്യരൂപം
മുൻകൂട്ടി ചാർജ്ജുചെയ്ത ബാറ്ററികളിൽ നിന്നുമുള്ള ഊർജ്ജത്താൽ വൈദ്യുതമോട്ടോറിന്റെ സഹായത്തോടെ രണ്ടോ മൂന്നോ ചക്രങ്ങൾ ഉപയോഗിച്ച് മുന്നോട്ടു നീങ്ങാൻ കഴിവുള്ള സഞ്ചാരവാഹനങ്ങളാണു് വൈദ്യുത മോട്ടോർ സൈക്കിളുകൾ അഥവാ ഇ-ബൈക്ക് / ഇ-സ്കൂട്ടർ. ഫോസിൽ അധിഷ്ഠിത ഊർജ്ജത്തിന്റെ ദൌർലഭ്യവും ആഗോളതാപമാനവർദ്ധനവുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും കണക്കിലെടുത്തു് ഇത്തരം വാഹനങ്ങളുടെ പ്രചാരവും ഉപയോഗവും അനുദിനം ഉയർന്നുവരുന്നു.
2015 ൽ ജർമ്മനിയിൽ വച്ചു നടന്ന അന്താരാഷ്ട്ര മോട്ടോർഷോയിൽ നിന്നും എടുത്ത ചിത്രം.