വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-03-2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇരട്ടത്തലച്ചിയും കുഞ്ഞും

നാട്ടുബുൾബുളുകളുടെ‍ വർഗ്ഗത്തിൽ പെടുന്ന പക്ഷിയാണ് ഇരട്ടത്തലച്ചി. കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന ബുൾബുൾ ഇരട്ടത്തലച്ചിയാണ്. ഇവയുടെ ദേഹത്തിന്റെ മുകൾഭാഗമെല്ലാം കടും തവിട്ടു നിറവും അടിഭാഗം വെള്ളയുമാണ്, കഴുത്തിനു താഴെ മാറിനു കുറുകെ മാല പോലെ തവിട്ടു നിറവുമുണ്ട്. ഇരട്ടത്തലച്ചിയുടെ തലയിൽ കറുത്ത ഒരു ശിഖയും കവിളിൽ കണ്ണിനു തൊട്ടുതാഴെ ഒരു ചുവന്ന പൊട്ടും അതിനു താഴെ ഒരു വെളുത്ത പൊട്ടും ഉണ്ടാകും, എന്നാൽ വളർച്ചയെത്താത്ത കുഞ്ഞുങ്ങൾക്ക് കവിളിലെ ചുവന്ന പൊട്ടു കാണാറില്ല. ജനുവരി മുതൽ ഒക്ടോബർ വരെയാണ് ഇവയുടെ പ്രജനനകാലം. ചെറിയ പൊന്തകളിൽ പണിയുന്ന ഇവയുടെ കൂടിന് കോപ്പയുടെ ആകൃതിയാണ്.

ഛായാഗ്രഹണം: പ്രദീപ് ആർ.