വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-04-2009
ദൃശ്യരൂപം
കേരള സംസ്ഥാനത്തിൻറെ തലസ്ഥാനനഗരവും, തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ് തിരുവനന്തപുരം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ പടിഞ്ഞാറൻ തീരത്ത് തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. തിരുവനന്തപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന നാപ്പിയർ മ്യൂസിയമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: സുനിൽ