Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-07-2021

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരമടി
മരമടി

കേരളത്തിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട കാളയോട്ടമത്സരമാണ് മരമടി. പോത്തോട്ടം, കാളപ്പൂട്ട് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. പത്തനംതിട്ടയിലെ ആനന്ദപ്പള്ളി, പാലക്കാടിലെ കോട്ടായി, ചിതലി എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും ഇത് നടക്കുന്നത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലും കാളപ്പൂട്ട് മത്സരം നടക്കാറുണ്ട്. ഉഴുതുമറിച്ച വയലുകളിൽ വച്ചാണ് മരമടി നടത്തുന്നത്. നുകം വച്ചു കെട്ടിയ രണ്ടു കാളകളും അവയെ നിയന്ത്രിക്കുന്ന മൂന്ന് ആളുകളും ചേർന്നതാണ് ഒരു സംഘം, ഇത്തരം 30 സംഘങ്ങളെങ്കിലും മത്സരത്തിൽ പങ്കെടുക്കും.

ഛായാഗ്രഹണം: ചള്ളിയാൻ